ഗോയിംഗ് ഹോം; ആലിയാ ഭട്ടിന്റെ ഷോർട്ട് ഫിലിം വൈറലാകുന്നു

ബോളിവുഡ് സ്വപ്ന നായിക ഒരു ഷോർട്ട് ഫിലിമിൽ അഭിനയിക്കുകയോ? സംശയിക്കുന്നവർക്ക് ആ ചിത്രം തന്നെയാണ് മറുപടി. ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ് ഗോയിംഗ് ഹോം എന്ന് പേരിട്ട ഹ്രസ്വ ചിത്രത്തിന്റെ പ്രമേയം.
 | 

ഗോയിംഗ് ഹോം; ആലിയാ ഭട്ടിന്റെ ഷോർട്ട് ഫിലിം വൈറലാകുന്നു

മുംബൈ: ബോളിവുഡ് സ്വപ്‌ന നായിക ഒരു ഷോർട്ട് ഫിലിമിൽ അഭിനയിക്കുകയോ? സംശയിക്കുന്നവർക്ക് ആ ചിത്രം തന്നെയാണ് മറുപടി. ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ് ഗോയിംഗ് ഹോം എന്ന് പേരിട്ട ഹ്രസ്വ ചിത്രത്തിന്റെ പ്രമേയം.

സംവിധാനം ചെയ്തിരിക്കുന്നത് ചില്ലറക്കാരനല്ല. സൂപ്പർഹിറ്റ് ചിത്രമായ ക്യൂൻ സംവിധാനം ചെയ്ത വികാസ് ബാൽ ആണ് ഗോയിംഗ് ഹോം അണിയിച്ചൊരുക്കിയത്. വോഗ് മാഗസിന്റെ സഹകരണത്തോടെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. യു ട്യൂബിൽ റിലീസ് ചെയ്ത സിനിമ ഇതിനകം സോഷ്യൽ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

ഒറ്റക്ക് കാറിൽ യാത്ര ചെയ്യുന്ന ഒരു പെൺകുട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. വിജനമായ ഒരിടത്ത് വച്ച് കാർ നിന്ന് പോകുന്നു. തൊട്ടുപിന്നിൽ യാത്ര ചെയ്യുകയായിരുന്ന ഒറു സംഘം ചെറുപ്പക്കാർ ഇത് കണ്ട് വാഹനം നിർത്തുന്നു. സ്ത്രീകൾക്കെതിരായി നടക്കുന്ന അനേകം ആക്രമണങ്ങളിൽ കേട്ടിട്ടുള്ളത് പോലെയാണ് സാഹചര്യം. ചെറുപ്പക്കാർ പെൺകുട്ടിയെ സമീപിക്കുന്നത് മോശം ഉദ്ദേശത്തോടെ തന്നെയാണ്. പക്ഷേ അവൾ ധൈര്യപൂർവ്വം കാര്യങ്ങളെ നേരിടുന്നു. ഒടുവിൽ അവർ അവളുടെ സംരക്ഷകരായി മാറുന്നു.

ഇന്ത്യയിൽ ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ എത്രമാത്രം സുരക്ഷിതരാണ് എന്ന ചോദ്യമുയർത്തിക്കൊണ്ടാണ് ഗോയിംഗ് ഹോം അവസാനിക്കുന്നത്. ചിത്രം താഴെ കാണാം.