ഹൈദർ പാക്കിസ്ഥാനിൽ നിരോധിക്കുമെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: ഇന്നലെ റിലീസായ ബോളിവുഡ് ചിത്രം ഹൈദർ പാക്കിസ്ഥാനിൽ പ്രദർശനാനുമതി നേടില്ലെന്ന് റിപ്പോർട്ടുകൾ. പാക്കിസ്ഥാനിലെ പ്രമുഖ പത്രമായ ഡോൺ പ്രസിദ്ധീകരിച്ച വാർത്തയിൽ പാക്കിസ്ഥാൻ സെൻസർ ബോർഡ് ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചതായി പറയുന്നു. എന്നാൽ ഇക്കാര്യം സെൻസർ ബോർഡ് സ്ഥിരീകരിച്ചില്ല. ചിത്രത്തിന്റെ പാക്കിസ്ഥാനിലെ വിതരണക്കാർ റിലീസ് സംബന്ധിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചില്ലെന്നും ഡോൺ റിപ്പോർട്ട് ചെയ്യുന്നു. ചിത്രം പാക്കിസ്ഥാൻ സെൻസർ ബോർഡ് കണ്ടിട്ടില്ലെന്നും, കണ്ട് കഴിഞ്ഞാല് മാത്രമേ അനുമതി നൽകുന്നത് സംബന്ധിച്ച് എന്തെങ്കിലും പറയാനാകൂവെന്നും സെൻസർ ബോർഡ് പ്രതിനിധി ഷരീഫ്
 | 

ഹൈദർ പാക്കിസ്ഥാനിൽ നിരോധിക്കുമെന്ന് റിപ്പോർട്ട്
ഇസ്ലാമാബാദ്:
ഇന്നലെ റിലീസായ ബോളിവുഡ് ചിത്രം ഹൈദർ പാക്കിസ്ഥാനിൽ പ്രദർശനാനുമതി നേടില്ലെന്ന് റിപ്പോർട്ടുകൾ. പാക്കിസ്ഥാനിലെ പ്രമുഖ പത്രമായ ഡോൺ പ്രസിദ്ധീകരിച്ച വാർത്തയിൽ പാക്കിസ്ഥാൻ സെൻസർ ബോർഡ് ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചതായി പറയുന്നു. എന്നാൽ ഇക്കാര്യം സെൻസർ ബോർഡ് സ്ഥിരീകരിച്ചില്ല. ചിത്രത്തിന്റെ പാക്കിസ്ഥാനിലെ വിതരണക്കാർ റിലീസ് സംബന്ധിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചില്ലെന്നും ഡോൺ റിപ്പോർട്ട് ചെയ്യുന്നു.

ചിത്രം പാക്കിസ്ഥാൻ സെൻസർ ബോർഡ് കണ്ടിട്ടില്ലെന്നും, കണ്ട് കഴിഞ്ഞാല് മാത്രമേ അനുമതി നൽകുന്നത് സംബന്ധിച്ച് എന്തെങ്കിലും പറയാനാകൂവെന്നും സെൻസർ ബോർഡ് പ്രതിനിധി ഷരീഫ് അബ്ബാസി പറഞ്ഞു. ഇന്നലെ രാജ്യാന്തര തലത്തിൽ റിലീസായ റിത്വിക് റോഷന്റെ ബാങ് ബാങ് പാക്കിസ്ഥാനിലെ തീയേറ്ററുകളിലും എത്തി. ഇതിനൊപ്പം റിലീസാ ഹൈദർ എത്തുകയും ചെയ്തില്ല. ഇതാണ് സെൻസർ ബോർഡ് അനുമതി ലഭിക്കാത്തതാകാം കാരണമെന്ന വാർത്തകൾക്ക് പിന്നിൽ.

വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത ഹൈദറിൽ ഷാഹിദ് കപൂറാണ് പ്രധാന വേഷത്തിലെത്തുന്നത്. തബു. കെ.കെ. മേനോൻ, ശ്രദ്ധാ കപൂർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഇന്നലെ രാജ്യാന്തര തലത്തിൽ തീയേറ്ററുകളിലെത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ഷേക്‌സ്പിയറിന്റെ നാടകമാണ് ഹാംലറ്റിന്റെ കഥ കാശ്മീരിന്റെ പശ്ചാത്തലത്തിൽ പറയുന്ന സിനിമയാണ് ഹൈദർ. 1990 കളിൽ കാശ്മീരിൽ ഭീകരപ്രവർത്തനം ശക്തമായിരുന്ന കാലത്തെ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.