600 കേക്കുകളുമായി ഹാപ്പിബെർത്ത് ഡേ

Happy Budday Song - Kill Dil - Ranveer Singh | Ali Zafar | Parineeti Chopra ► Release Date: 14 November 2014 ► Buy from iTunes: http://goo.gl/20oziG Song: Happy Budday Singers: Sukhwinder Singh & Shankar Mahadevan Music: Shankar-Ehsaan-Loy Lyrics: Gulzar Directed by: Shaad Ali Produced by: Aditya Chopra Once upon a time in North India, two killers – Dev (Ranveer Singh) and Tutu (Ali Zafar), roamed free. Abandoned when young and vulnerable, Bhaiyaji (Govinda) gave them shelter and… nurtured them to kill! All is normal in their lives until destiny throws free-spirited Disha (Parineeti Chopra) into the mix. What follows is a game of defiance, deception and love. For mobile downloads sms KD to 53131 (for India only). Enjoy & stay connected with us! ► Subscribe to YRF: http://goo.gl/Y4p3k ► Like us on Facebook: https://facebook.com/KillDilFilm ► Follow us on Twitter: https://twitter.com/KillDilFilm ► Circle us on G+: https://plus.google.com/+yrf ► Follow us on Instagram: http://instagram.com/yrf ► Follow us on Pinterest: http://pinterest.com/yrf ► Website: http://www.killdil.com
 | 
600 കേക്കുകളുമായി ഹാപ്പിബെർത്ത് ഡേ

കേക്കിന്റെ എണ്ണം കൊണ്ട് വാർത്തകളിൽ നിറഞ്ഞ കിൽ ദില്ലിലെ ഹാപ്പിബെർത്ത് ഡേ എന്ന ഗാനം പുറത്തിറങ്ങി. 600 കേക്കുകളാണ് ചിത്രത്തിലെ ഗാനത്തിന് വേണ്ടി നിർമ്മാതാക്കൾ സംഘടിപ്പിച്ചത്. ബോംബെ, പൂനൈ, നവി മുബൈ എന്നീ സ്ഥലങ്ങളിൽ നിന്നായിരുന്ന കേക്കുകൾ കൊണ്ട് വന്നത്. പരിണീതി ചോപ്ര, രൺവീർ സിങ്, അലി സഫർ എന്നിവർ പ്രത്യക്ഷപ്പെടുന്ന ഗാനമാണ് കിൽ ദില്ലിലെ ഹാപ്പി ബെർത്ത് ഡേ. ശങ്കർ എസാൻ ലോയ്‌യുടെ സംഗീതത്തിൽ സുഖ്‌വീന്ദർ സിംഗും ശങ്കർ മഹാദേവനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നായികയുടെ പിറന്നാളാഘോഷമാണ് ഗാനത്തിന്റെ ഇതിവൃത്തം.

യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമ്മിച്ച് ഷാദ് അലി സംവിധാനം ചെയ്യുന്ന സിനിമയാണ് കിൽ ദിൽ. വാടക കൊലയാളികളാകാൻ ഗുണ്ടാ തലവൻ പരിശീലിപ്പിക്കുന്ന രണ്ട് യുവാക്കളുടേയും അവരുടെ ഇടയിൽ വരുന്ന ഒരു യുവതിയുടേയും കഥ പറയുന്ന റൊമാന്റിക്ക് ആക്ഷൻ സിനിമയാണ് കിൽ ദിൽ. റൺവീർ സിങ്, പരിണീതി  ചോപ്ര, അലി സഫർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശസ്ത ഹിന്ദി നടൻ ഗോവിന്ദയാണ്. ഇവരെ കൂടാതെ റാണി മുഖർജിയും അഥിതി വേഷത്തിൽ എത്തുന്നുണ്ട്. ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം നവംബറിൽ തീയേറ്ററുകളിലെത്തും.