ഹാപ്പി എൻഡിങ്ങിലെ ‘ഹസീന തൂ കമീന മേ’

സെയ്ഫ് അലിഖാൻ നായകനായി എത്തുന്ന റൊമാന്റിക്ക് കോമഡി ചിത്രം ഹാപ്പി എൻഡിങ്ങിലെ പുതിയ ഗാനം ഹസീന തൂ കമീന മേ പുറത്തിറങ്ങി. സിദ്ധാർത്ഥ ബസറൂർ, ശ്രുതി പാലക്, രാഹുൽ പാണ്ഡേ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രണയബന്ധത്തിൽ ഉറച്ച് നിൽക്കാൻ കഷ്ടപ്പെടുന്ന സെയ്ഫിനെയാണ് ഹസീന തൂ കമീന മേ എന്ന ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. അമിത് ഭട്ടാചാര്യയുടെ വരികൾക്ക് സച്ചിൻ ജിഗറാണ് ഈണം പകർന്നിരിക്കുന്നത്.
 | 

യുവ എഴുത്തുകാരനായ സെയ്ഫ് അലിഖാനെ ബോളീവുഡിലെ ഒരു സൂപ്പർ സ്റ്റാർ ഹോളീവുഡ് സ്‌റ്റൈൽ തിരക്കഥ എഴുതാനായി ക്ഷണിക്കുന്നതും തുടർന്ന് നടക്കുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ‘ഡി ഫോർ ഡോപിഡി’ എന്ന തെലുങ്ക് ചിത്രത്തിലൂടെ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ച രാജ് നിധിമോരു, കൃഷ്ണ ഡി.കെ കൂട്ടുകെട്ടിന്റെ ആദ്യ ഹിന്ദി ചിത്രമാണ് ഹാപ്പി എൻഡിങ്. സെയ്ഫ് അലിഖാനെ കൂടാതെ ഗോവിന്ദ, ഇല്ല്യാന ഡിക്രൂസ്, കൽക്കി കൊച്ച്‌ലിൻ, രൺവീർ ഷോരേ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഇവരെ കൂടാതെ കരീന കപൂർ, പ്രീതി സിന്റ എന്നിവർ അതിഥി വേഷത്തിലും എത്തുന്നുണ്ട്. ഇലൂമിനേറ്റ് ഫിലിംസിന്റെ ബാനറിൽ സെയ്ഫ് അലിഖാൻ, ദിനേഷ് വിജയൻ, സുനിൽ ലുല എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം അടുത്ത മാസം അവസാനത്തോടെ തിയേറ്ററുകളിലെത്തും