ഹോളിവുഡ് വലിയ കാര്യമൊന്നുമല്ലെന്ന് ഹൃത്വിക് റോഷൻ

പ്രത്യേകം താൽപര്യം ജനിപ്പിക്കുന്ന ഒന്നും തന്നെ ഹോളിവുഡ് സിനിമയിൽ താൻ കാണുന്നില്ലെന്ന് ബോളിവുഡ് താരം ഹൃത്വിക് റോഷൻ. ഹോളിവുഡിൽ നിന്ന് നിരവധി അവസരങ്ങൾ തന്നെ തേടി എത്തുന്നുണ്ടെന്ന് ഹൃത്വിക് പറഞ്ഞു. എന്നാൽ ഇത്തരം ചിത്രങ്ങൾക്ക് യാതൊരു പ്രത്യേകതയും തനിക്ക് തോന്നുന്നില്ലെന്നും ഹൃത്വിക് കൂട്ടിചേർത്തു.
 | 

ഹോളിവുഡ് വലിയ കാര്യമൊന്നുമല്ലെന്ന് ഹൃത്വിക് റോഷൻ

മുംബൈ: പ്രത്യേകം താൽപര്യം ജനിപ്പിക്കുന്ന ഒന്നും തന്നെ ഹോളിവുഡ് സിനിമയിൽ താൻ കാണുന്നില്ലെന്ന് ബോളിവുഡ് താരം ഹൃത്വിക് റോഷൻ. ഹോളിവുഡിൽ നിന്ന് നിരവധി അവസരങ്ങൾ തന്നെ തേടി എത്തുന്നുണ്ടെന്ന് ഹൃത്വിക് പറഞ്ഞു. എന്നാൽ ഇത്തരം ചിത്രങ്ങൾക്ക് യാതൊരു പ്രത്യേകതയും തനിക്ക് തോന്നുന്നില്ലെന്നും ഹൃത്വിക് കൂട്ടിചേർത്തു.

പുതിയ ചിത്രമായ ബാങ് ബാങ് തന്റെ കരിയറിൽ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു. ജീവിതത്തിൽ ഇത്തരം വെല്ലുവിളികൾ അഭിമുഖീകരിച്ച ആളുകൾക്ക് പിന്നീട് ജീവിക്കാൻ എളുപ്പമായിരിക്കുമെന്നും ഹൃത്വിക് പറഞ്ഞു. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയുന്ന ബാങ് ബാങ് ടോം ക്രൂസും കാമറോൺ ഡയാസും അഭിനയിച്ച ‘നൈറ്റ് ആൻഡ് ഡെ’ എന്ന ഹോളിവുഡ് ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം ഒക്ടോബറിൽ റിലീസിനൊരുങ്ങുകയാണ്.

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം എന്ന റെക്കോഡും ഹൃത്വിക് റോഷൻ സ്വന്തമാക്കിയിരുന്നു.