വിവാഹത്തിന് മുമ്പുള്ള ലൈംഗികതയല്ല സ്ത്രീ ശാക്തീകരണം: സോനാക്ഷി

ദീപികാ പദുക്കോണിന്റെ സ്ത്രീ ശാക്തീകരണ പദ്ധതികളോട് ബോളിവുഡ് നാരികൾക്ക് പഥ്യം പോരാ. മൈ ചോയ്സ് ആണ് തൻെ ശാക്തീകരണം എന്ന ദീപികയുടെ വാദത്തിനെതിരേ ശോഭാ ഡേ അടക്കമുള്ള പ്രമുഖർ രംഗത്തെത്തിയിരുന്നു. അവസാനം സോനാക്ഷി സിൻഹയും വിയോജിപ്പ് അറിയിച്ചിരിക്കുകയാണ്. സ്ത്രീശാക്തീകരണമെന്നത് വിവാഹത്തിന് മുമ്പ് രതിയിലേർപ്പെടുന്നതല്ലെന്നും അത് തൊഴിലിലൂടെയും സംഘടിക്കുന്നതിലൂടെയുമാണ് ലഭിക്കുന്നതെന്ന് സോനാക്ഷി പറഞ്ഞു.
 | 

വിവാഹത്തിന് മുമ്പുള്ള ലൈംഗികതയല്ല സ്ത്രീ ശാക്തീകരണം: സോനാക്ഷി
ദീപികാ പദുക്കോണിന്റെ സ്ത്രീ ശാക്തീകരണ പദ്ധതികളോട് ബോളിവുഡ് നാരികൾക്ക് പഥ്യം പോരാ. മൈ ചോയ്‌സ് ആണ് തൻെ ശാക്തീകരണം എന്ന ദീപികയുടെ വാദത്തിനെതിരേ ശോഭാ ഡേ അടക്കമുള്ള പ്രമുഖർ രംഗത്തെത്തിയിരുന്നു. അവസാനം സോനാക്ഷി സിൻഹയും വിയോജിപ്പ് അറിയിച്ചിരിക്കുകയാണ്. സ്ത്രീശാക്തീകരണമെന്നത് വിവാഹത്തിന് മുമ്പ് രതിയിലേർപ്പെടുന്നതല്ലെന്നും അത് തൊഴിലിലൂടെയും സംഘടിക്കുന്നതിലൂടെയുമാണ് ലഭിക്കുന്നതെന്ന് സോനാക്ഷി പറഞ്ഞു.

ദീപികയുടേത് നല്ല ശ്രമമാണ്. ഇന്നത്തെ സമൂഹത്തിൽ അതിനൊരു സ്ഥാനമുണ്ട്. എന്നാൽ അത് ലഭിക്കേണ്ടത് അർഹിക്കുന്ന സ്ത്രീകൾക്കാണ്. സുഖ സൗകര്യങ്ങളിൽ ജനിക്കുകയും ജീവിക്കുകയും ചെയ്തവരെക്കാൾ പാവപ്പെട്ട സ്ത്രീകൾക്കാണ് സ്ത്രീ ശാക്തീകരണം കൂടുതൽ ഉപകരിക്കുന്നതെന്നും സോനാക്ഷി കൂട്ടിച്ചേർത്തു.

ദീപിക നായികയായ കോക്ക് ടെയിൽ, ഫൈൻഡിംഗ് ഫാനി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ഹോമി അദാജാനിയയാണ് മൈ ചോയ്‌സ് എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. സ്ത്രീകളുടെ മേലുളള അമിത നിയന്ത്രണങ്ങളേയും അവരുടെ ഇഷ്ടങ്ങളേയും സ്വാതന്ത്ര്യങ്ങളേയും വിലക്കുന്നതിനും എതിരെ പ്രതികരിക്കുന്നതാണ് ഈ ബ്ലാക്ക് ആന്റ് വൈറ്റ് വീഡിയോ എന്ന് ദീപിക പറയുന്നു. വിവിധ മേഖലകളിൽ നിന്നുള്ള 99 സ്ത്രീകൾ ഇതിന്റെ ഭാഗമാകുന്നുണ്ട്. യൂട്യൂബിൽ ഇതുവരെ ഏഴ് ലക്ഷത്തി അറുപതിനായിരം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. അമിതാബ് ഭച്ചൻ, അർജുൻ രാംപാൽ, കരൺ ജോഹർ, ഫർഹാൻ അക്തർ എന്നിവർ ഈ ഉദ്യമത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു.