4500 തിയേറ്ററുകളിൽ റിലീസിനൊരുങ്ങി ഹൃതിക്കിന്റെ ബാങ് ബാങ്

ആരാധകരെ ആവേശം കൊളളിച്ച് ഹൃതിക്കിന്റെ പുതിയ ചിത്രം ബാങ് ബാങ് വ്യാഴാഴ്ച തിയേറ്ററുകളിലെത്തും. 50 ഓളം രാജ്യങ്ങളിലായി 4500 ഓളം തിയേറ്റുകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. കത്രീന കൈയ്ഫാണ് നായിക.
 | 

4500 തിയേറ്ററുകളിൽ റിലീസിനൊരുങ്ങി ഹൃതിക്കിന്റെ ബാങ് ബാങ്

മുംബൈ: ആരാധകരെ ആവേശം കൊളളിച്ച് ഹൃതിക്കിന്റെ പുതിയ ചിത്രം ബാങ് ബാങ് വ്യാഴാഴ്ച തിയേറ്ററുകളിലെത്തും. 50 ഓളം രാജ്യങ്ങളിലായി 4500 ഓളം തിയേറ്റുകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. കത്രീന കൈയ്ഫാണ് നായിക.

ഹോളിവുഡ് ചിത്രമായ നൈറ്റ് ആൻഡ് ഡേയുടെ റീമേക്കായ ബാങ് ബാങ് സംവിധാനം ചെയുന്നത് സിദ്ധാർത്ഥ് ആനന്ദാണ്. ബോളിവുഡിലെ തന്നെ ഏറ്റവും വലിയ കാർ ചേസ് സീക്വൻസ് സീനാണ് ചിത്രത്തിലെ പ്രധാന ആകർഷണം. ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്.