ഹൃത്വിക് റോഷന് നേരെ ആരാധകൻ ചാടിവീണു; യുവാവിന് സുരക്ഷാ ഉദ്യോഗസ്ഥരുടെ തല്ല്

നഗരത്തിലെ ഒരു മൾട്ടിപിക്സിൽ ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പാകെ നടന്ന ബാങ് ബാങിന്റെ പ്രിവ്യൂവിന് എത്തിയ ഹൃത്വിക് റോഷന് നേരെ ആരാധകൻ ചാടിവീണു. സ്നേഹം മൂത്ത ചെറുപ്പക്കാരൻ ഹൃത്വികിന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചതോടെ എല്ലാവരും അമ്പരപ്പിലായി. കഴുത്തിൽ നിന്ന് പിടി വിടുവിക്കാൻ ഹൃത്വിക്ക് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് താരത്തെ രക്ഷപ്പെടുത്തിയത്.
 | 
ഹൃത്വിക് റോഷന് നേരെ ആരാധകൻ ചാടിവീണു; യുവാവിന് സുരക്ഷാ ഉദ്യോഗസ്ഥരുടെ തല്ല്

മുംബൈ: നഗരത്തിലെ ഒരു മൾട്ടിപിക്‌സിൽ ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പാകെ നടന്ന ബാങ് ബാങിന്റെ പ്രിവ്യൂവിന് എത്തിയ ഹൃത്വിക് റോഷന് നേരെ ആരാധകൻ ചാടിവീണു. സ്‌നേഹം മൂത്ത ചെറുപ്പക്കാരൻ ഹൃത്വികിന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചതോടെ എല്ലാവരും അമ്പരപ്പിലായി. കഴുത്തിൽ നിന്ന് പിടി വിടുവിക്കാൻ ഹൃത്വിക്ക് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് താരത്തെ രക്ഷപ്പെടുത്തിയത്.

നാടകീയ രംഗങ്ങൾക്കൊടുവിൽ യുവാവിനെ ഹൃത്വിക്കിന്റെ സുരക്ഷാ ജീവനക്കാരൻ തള്ളിമാറ്റുകയായിരുന്നു. പിടി വിട്ട ഉടൻ തന്നെ യുവാവ് ഓടിപ്പോയി. ഹൃത്വിക്ക് പെട്ടെന്ന് തന്നെ സ്ഥലം വിടുകയും ചെയ്തു. പ്രദേശത്ത് നടന്ന നവരാത്രി ആഘോഷങ്ങളിൽ സുഹൃത്തുക്കളോടൊപ്പം പങ്കാളിയായിരുന്ന യുവാവാണ് ഹൃത്വിക്കിനു നേരെ ചാടീ വീണതെന്ന് പെലീസ് പറയുന്നു. ഹൃത്വികിനെ തൊടാൻ ധൈര്യമുണ്ടോ എന്ന കൂട്ടുകാരുടെ വെല്ലുവിളിയെ തുടർന്നാണ് യുവാവ് സാഹസത്തിന് മുതിർന്നതെന്നും പറയപ്പെടുന്നു. ആരാധകരുടെ ഭാഗത്തുനിന്നുള്ള ബുദ്ധിരഹിതമായ പെരുമാറ്റം എന്നാണ് ഹൃത്വിക് റോഷൻ സംഭവത്തേക്കുറിച്ച് പിന്നീട് പ്രതികരിച്ചത്.

ഹൃത്വിക് റോഷന് നേരെ ആരാധകൻ ചാടിവീണു; യുവാവിന് സുരക്ഷാ ഉദ്യോഗസ്ഥരുടെ തല്ല് ഹൃത്വിക് റോഷന് നേരെ ആരാധകൻ ചാടിവീണു; യുവാവിന് സുരക്ഷാ ഉദ്യോഗസ്ഥരുടെ തല്ല് ഹൃത്വിക് റോഷന് നേരെ ആരാധകൻ ചാടിവീണു; യുവാവിന് സുരക്ഷാ ഉദ്യോഗസ്ഥരുടെ തല്ല്