പാക് താരങ്ങള്‍ അഭിനയിച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തീയേറ്റര്‍ ഉടമകള്‍; കരണ്‍ ജോഹാര്‍ ചിത്രം പ്രതിസന്ധിയില്‍

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില് ബോളിവുഡ് ചിത്രങ്ങളില് വേഷമിടുന്ന പാക് താരങ്ങള്ക്കെതിരേ ഉയര്ന്ന പ്രതിഷേധം പുതി തലത്തില്. പാക് താരങ്ങളും സാങ്കേതിക പ്രവര്ത്തകരും പങ്കളികളായ ചിത്രങ്ങള് പ്രദര്ശിപ്പിക്കാനാവില്ലെന്ന് തീയേറ്റര് ഉടമകളുടെ സംഘടന തീരുമാനിച്ചു. പാകിസ്ഥാന് താരമായ ഫവാദ് ഖാന് അഭിനയിക്കുന്ന ഏ ദില് ഹേ മുശ്കില് എന്ന കരണ് ജോഹാര് ചിത്രത്തിനാണ് ഈ തീരുമാനം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
 | 

പാക് താരങ്ങള്‍ അഭിനയിച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തീയേറ്റര്‍ ഉടമകള്‍; കരണ്‍ ജോഹാര്‍ ചിത്രം പ്രതിസന്ധിയില്‍

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബോളിവുഡ് ചിത്രങ്ങളില്‍ വേഷമിടുന്ന പാക് താരങ്ങള്‍ക്കെതിരേ ഉയര്‍ന്ന പ്രതിഷേധം പുതിയ തലത്തില്‍. പാക് താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പങ്കളികളായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാവില്ലെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടന തീരുമാനിച്ചു. പാകിസ്ഥാന്‍ താരമായ ഫവാദ് ഖാന്‍ അഭിനയിക്കുന്ന ഏ ദില്‍ ഹേ മുശ്കില്‍ എന്ന കരണ്‍ ജോഹാര്‍ ചിത്രത്തിനാണ് ഈ തീരുമാനം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

ദീപാവലി റിലീസിന് പദ്ധതിയിട്ടിരിക്കുന്ന ചിത്രം മള്‍ട്ടിപ്ലെക്‌സുകളിലുള്‍പ്പെടെ ആയിരകണക്കിന് സ്‌ക്രീനുകളില്‍ ഒക്ടോബര്‍ 28ന് എത്താനിരുന്നതാണ്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തീയേറ്റര്‍ ഉടമകളുടെ തീരുമാനത്തോട് പ്രതികരിച്ചിട്ടില്ല. റിലീസുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് നിര്‍മാതാക്കളുടെ തീരുമാനമെന്നാണ് വിവരം.