ബദ്‌ലാപൂരിലെ ഗാനം ജീന പുറത്തിറങ്ങി

ഹംപ്ടി ശർമ്മ കി ദുൽഹനിയ എന്ന ചിത്രത്തിന് ശേഷം വരുൺ ധവാൻ നായകനായി എത്തുന്ന ചിത്രം ബദ്ലാപൂരിലെ ഗാനം ജീന പുറത്തിറങ്ങി. പാക് ഗായകൻ ആത്തിഫ് അസ്ലം പാടിയ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് സച്ചിൻ ജിഗറാണ്. ദിനേഷ് വിജൻ, പ്രിയ സാരയ്യ തുടങ്ങിയവർ ചേർന്നാണ് ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്.
 | 

ഹംപ്ടി ശർമ്മ കി ദുൽഹനിയ എന്ന ചിത്രത്തിന് ശേഷം വരുൺ ധവാൻ നായകനായി എത്തുന്ന ചിത്രം ബദ്‌ലാപൂരിലെ ഗാനം ജീന പുറത്തിറങ്ങി. പാക് ഗായകൻ ആത്തിഫ് അസ്ലം പാടിയ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് സച്ചിൻ ജിഗറാണ്. ദിനേഷ് വിജൻ, പ്രിയ സാരയ്യ തുടങ്ങിയവർ ചേർന്നാണ് ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. രണ്ട് ദിവസം കൊണ്ട് 4.17 ലക്ഷം ആളുകളാണ് ഗാനം യൂട്യൂിലൂടെ കണ്ടിരിക്കുന്നത്. വരുൺ ധവാൻ അഭിനയിക്കുന്ന കഥാപാത്രം 15 വർഷത്തിന്് ശേഷം തന്റെ ഭാര്യയേയും മകനേയും കൊന്നത് ആരാണെന്ന് കണ്ടെത്തുകയും പകരം വീട്ടുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. നേരത്തെ ചിത്രത്തിലെ ജീനാ ജീന എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. ആത്തിഫ് അസ്ലം പാടിയ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

എക് ഹസീന ദി, ജോണി ഗദ്ദാർ, എജന്റ് വിനോദ് എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബദ്‌ലാപൂർ. ശ്രീറാം രാഘവൻ, അജിത് ബിശ്വാസ് തുടങ്ങിയവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. വരുൺ ധവാനെ കൂടാതെ നസ്‌റുദ്ദീൻ സിദ്ദിഖി, ഹുമ ഖുറേഷി, യാമി ഗൗതം, വിനയ് പഥക്, ദിവ്യ ദത്ത, രാധിക ആപ്‌തേ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മദോഗ് ഫിലിംസിന്റെ ബാനറിൽ ദിനേശ്, സുനിൽ ലുല തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 20ന് തീയേറ്ററിലെത്തും.