രണ്ട് കോടിയുടെ ഫെയർനസ് ക്രീം പരസ്യ ചിത്രം കങ്കണ നിരസിച്ചു

പണത്തിന് മുന്നിൽ മൂക്കും കുത്തി വീഴുന്ന സെലിബ്രിറ്റികൾക്കിടയിൽ വ്യത്യസ്തയാകുകയാണ് ദേശീയ അവാർഡ് ജേതാവ് കങ്കണ റണാവത്. വ്യത്യസ്ത കാഴ്ചപ്പാടുകളും ചിന്താഗതിയും ജീവിത വീക്ഷണവുമുള്ള കങ്കണ പ്രമുഖ ഫെയർനസ് ക്രീം ബ്രാൻഡിന്റെ വൻ ഓഫർ നിരസിച്ചാണ് വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.
 | 

രണ്ട് കോടിയുടെ ഫെയർനസ് ക്രീം പരസ്യ ചിത്രം കങ്കണ നിരസിച്ചു

മുംബൈ: പണത്തിന് മുന്നിൽ മൂക്കും കുത്തി വീഴുന്ന സെലിബ്രിറ്റികൾക്കിടയിൽ വ്യത്യസ്തയാകുകയാണ് ദേശീയ അവാർഡ് ജേതാവ് കങ്കണ റണാവത്. വ്യത്യസ്ത കാഴ്ചപ്പാടുകളും ചിന്താഗതിയും ജീവിത വീക്ഷണവുമുള്ള കങ്കണ പ്രമുഖ ഫെയർനസ് ക്രീം ബ്രാൻഡിന്റെ വൻ ഓഫർ നിരസിച്ചാണ് വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. 2 കോടിയുടെ പരസ്യ ഡീലാണ് കങ്കണ നിരസിച്ചത്. കോണ്ടം മുതൽ ടോയ്‌ലറ്റ് ക്ലീനർ വരെയുള്ള പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങൾക്കായി സെലിബ്രിറ്റികൾ ക്യൂ നിൽക്കുമ്പോഴാണ് കങ്കണയുടെ വ്യത്യസ്ത നിലപാട് എന്നത് ശ്രദ്ധേയം.

ഫെയർനെസ് ക്രീമിന്റെ ഉപയോഗം എന്തിനെന്ന കാര്യം തനിക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്ന് കങ്കണ പറയുന്നു. അതുകൊണ്ടുതന്നെ ഫെയർനെസ് ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കാൻ തനിക്കാവില്ല. ഓഫർ നിരസിക്കുന്നതിൽ തനിക്ക് ഖേദമില്ല. സെലിബ്രിറ്റി എന്ന നിലയിൽ തനിക്ക് സമൂഹത്തോട് ഉത്തരവാദിത്വമുണ്ടെന്നും കങ്കണ പറയുന്നു.