ഏറ്റവും പ്രതിഫലം പറ്റുന്ന നടി ‘കങ്കണ റണാവത്ത്’

ബോളിവുഡിൽ ഏറ്റവും ഉയർന്ന തുക പ്രതിഫലം പറ്റുന്ന നടി എന്ന വിശേഷണം ഇനി കങ്കണ റണാവത്തിന് സ്വന്തം. തന്റെ ഏറ്റവും പുതിയ ചിത്രത്തിനായി കങ്കണ 11 കോടി രൂപയുടെ കരാറൊപ്പിട്ടതായാണ് റിപ്പോർട്ട്. ഏറ്റവും ഒടുവിലിറങ്ങിയ ക്യൂൻ, തനു വെഡ്സ് മനു റിട്ടേൺസ് എന്നീ ചിത്രങ്ങൾ സമ്മാനിച്ച അത്യുജ്ജല വിജയമാണ് കങ്കണയുടെ ഡിമാൻഡ് ഉയർത്തിയത്.
 | 
ഏറ്റവും പ്രതിഫലം പറ്റുന്ന നടി ‘കങ്കണ റണാവത്ത്’

 

മുംബൈ: ബോളിവുഡിൽ ഏറ്റവും ഉയർന്ന തുക പ്രതിഫലം പറ്റുന്ന നടി എന്ന വിശേഷണം ഇനി കങ്കണ റണാവത്തിന് സ്വന്തം. തന്റെ ഏറ്റവും പുതിയ ചിത്രത്തിനായി കങ്കണ 11 കോടി രൂപയുടെ കരാറൊപ്പിട്ടതായാണ് റിപ്പോർട്ട്. ഏറ്റവും ഒടുവിലിറങ്ങിയ ക്യൂൻ, തനു വെഡ്‌സ് മനു റിട്ടേൺസ് എന്നീ ചിത്രങ്ങൾ സമ്മാനിച്ച അത്യുജ്ജല വിജയമാണ് കങ്കണയുടെ ഡിമാൻഡ് ഉയർത്തിയത്.

നിഖിൽ അദ്വാനി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രം ‘ഖട്ടി ബട്ടി’യുടെ പ്രൊമോഷനു വേണ്ടി എത്തിയ താരത്തോട് പ്രതിഫലത്തെക്കുറിച്ചുള്ള ചോദ്യവും ഉയർന്നു. താൻ ചെയ്യുന്ന കഥാപാത്രത്തിന്റെ സ്വഭാവമനുസരിച്ച് ചിത്രം പൂർത്തിയാക്കാൻ ഒരു വർഷമെങ്കിലും എടുക്കും. അതുകൊണ്ട് അത് നീതീകരിക്കപ്പെടും എന്നായിരുന്നു താരത്തിന്റെ മറുപടി.