”സെറ്റില്‍ വെച്ച് മോശമായി പെരുമാറി”; ക്വീന്‍ സംവിധായകനെതിരെ വെളിപ്പെടുത്തലുമായി കങ്കണ റണാവത്

അഭിനയ ജീവിതത്തില് വന് വഴിത്തിരിവാകുകയും ദേശീയ അവാര്ഡിന് അര്ഹയാക്കുകയും ചെയ്ത ക്വീന് എന്ന ചിത്രത്തിന്റെ സംവിധായകനെതിരെ വെളിപ്പെടുത്തലുകളുമായി നടി കങ്കണ റണാവത്. സെറ്റില് വെച്ച് സംവിധായകനായ വികാസ് ബാല് മോശമായി പെരുമാറിയിരുന്നുവെന്ന് കങ്കണ പറയുന്നു. ഇന്ത്യടുഡേക്ക് നല്കിയ അഭിമുഖത്തിലാണ് കങ്കണ ആരോപണങ്ങള് ഉന്നയിച്ചത്.
 | 

”സെറ്റില്‍ വെച്ച് മോശമായി പെരുമാറി”; ക്വീന്‍ സംവിധായകനെതിരെ വെളിപ്പെടുത്തലുമായി കങ്കണ റണാവത്

ന്യൂഡല്‍ഹി: അഭിനയ ജീവിതത്തില്‍ വന്‍ വഴിത്തിരിവാകുകയും ദേശീയ അവാര്‍ഡിന് അര്‍ഹയാക്കുകയും ചെയ്ത ക്വീന്‍ എന്ന ചിത്രത്തിന്റെ സംവിധായകനെതിരെ വെളിപ്പെടുത്തലുകളുമായി നടി കങ്കണ റണാവത്. സെറ്റില്‍ വെച്ച് സംവിധായകനായ വികാസ് ബാല്‍ മോശമായി പെരുമാറിയിരുന്നുവെന്ന് കങ്കണ പറയുന്നു. ഇന്ത്യടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് കങ്കണ ആരോപണങ്ങള്‍ ഉന്നയിച്ചത്.

2014ലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. വിവാഹിതനായ വികാസ്ബാല്‍ പുതിയ ഒരു പങ്കാളിയുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നതിനെ കുറിച്ച് തന്നോട് സംസാരിച്ചു. പരസ്യമായി കാണുന്ന സമയങ്ങളിലും മറ്റും വികാസ ബാല്‍ ആലിംഗനം ചെയ്യാറുണ്ട്. ഈ സമയങ്ങളില്‍ അദ്ദേഹം വളരെ കുടുതല്‍ ചേര്‍ത്ത് പിടിക്കാറുണ്ടായിരുന്നു എന്നും, കഴുത്തിലും മറ്റും തല ചേര്‍ത്ത് വച്ച് മുടിയുടെ മണത്തെ കുറിച്ച് സംസാരിക്കാറുണ്ടന്നും, എനിക്ക് നിന്റെ കൈകള്‍ വളരെ ഇഷ്ടമാണെന്ന് പറയുമായിരുന്നു എന്നും കങ്കണ പറയുന്നു.

ഞാന്‍ ആരുടേയും വിവാഹത്തേയോ, വിവാഹേതര ബന്ധത്തേയോ കുറിച്ച് അഭിപ്രായം പറയുകയല്ല. മറിച്ച് എനിക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യം എന്ന നിലയ്ക്കാണ് ഇത് തുറന്ന് പറയുന്നത്. എന്നാല്‍ തുറന്ന് പറച്ചിലുകള്‍ക്കു ശേഷം അദ്ദേഹം തന്നോട് സംസാരിക്കാറില്ല എന്നും കങ്കണ അഭിമുഖത്തില്‍ പറയുന്നു. വികാസ് ബാലിനെതിരെ ലൈഗികാരോപണവുമായി നേരത്തെ ഒരു പെണ്‍കുട്ടി മുന്നോട്ട് വന്നിരുന്നു. ഇതിനെ പിന്തുണച്ച് തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞതോടെ സിനിമയില്‍ തനിക്ക് ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്ന പല കഥാപാത്രങ്ങളും നഷ്ടപ്പെട്ടു എന്നും സിനിമാ മേഖലയിലെ ചില ബന്ധങ്ങള്‍ എങ്കിലും കുറഞ്ഞു എന്നും കങ്കണ പറയുന്നു.