കിൽ ദില്ലിലെ ടൈറ്റിൽ ഗാനം

ബാന്റ് ബജേ ബാരാത്ത് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് വളരെ ചുരുക്കം ചിത്രങ്ങൾ കൊണ്ട് തന്നെ താരമായി മാറിയ നടനാണ് രൺവീർ സിങ്. ഗോലിയോംകി രാസലീല രാംലീല, ഗുണ്ടേ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം രൺവീർ അഭിനയിക്കുന്ന ചിത്രമായ കിൽ ദില്ലിലെ പ്രൊമോ ഗാനം പുറത്തിറങ്ങി.
 | 

ബാന്റ് ബജേ ബാരാത്ത് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് വളരെ ചുരുക്കം ചിത്രങ്ങൾ കൊണ്ട് തന്നെ താരമായി മാറിയ നടനാണ് രൺവീർ സിങ്. ഗോലിയോംകി രാസലീല രാംലീല, ഗുണ്ടേ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം രൺവീർ അഭിനയിക്കുന്ന ചിത്രമായ കിൽ ദില്ലിലെ പ്രൊമോ ഗാനം പുറത്തിറങ്ങി. ഗുൽസറിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ശങ്കർ എഹ്‌സാൻ ലോയ്‌യാണ്. സോനു നിഗമും ശങ്കർ മഹാദേവനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഏകദേശ സ്വഭാവം വ്യക്തമാക്കുന്നുണ്ട് കിൽ ദിൽ എന്ന ഗാനത്തിൽ രൺവീർ സിങ്, അലി സഫർ, ഗോവിന്ദ എന്നിവർ പ്രത്യക്ഷപ്പെടുന്നുണ്ട് യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമ്മിച്ച് ഷാദ് അലി സംവിധാനം ചെയ്യുന്ന സിനിമയാണ് കിൽ ദിൽ. വാടകകൊലയാളികളാകാൻ ഗുണ്ടാതലവൻ പരിശീലിപ്പിക്കുന്ന രണ്ട് യുവാക്കളുടേയും അവരുടെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന ഒരു യുവതിയുടേയും കഥ പറയുന്ന റൊമാന്റിക്ക് ആക്ഷൻ സിനിമയാണ് കിൽ ദിൽ. രൺവീർ സിങ്, പരിണീതി ചോപ്ര, അലി സഫർ, ഗോവിന്ദ, റോക്കി വർമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ റാണി മുഖർജിയും അതിഥി വേഷത്തിൽ എത്തുന്ന ചിത്രം നവംബർ 14-ന് തീയേറ്ററുകളിലെത്തും.