ദ ഷൗക്കീൻസിലെ ‘മണാലി ട്രാൻസ്’ പുറത്തിറങ്ങി

മൂന്ന് മധ്യവയസ്കരുടെ കഥപറയുന്ന കോമഡി ചിത്രമായ ദ ഷൗക്കീൻസിലെ മൂന്നാം ഗാനം മണാലി ട്രാൻസ് പുറത്തിറങ്ങി. സാഹിൽ കൗശലിന്റെ വരികൾക്ക് യോ യോ ഹണി സിങ് ഈണം പകർന്നിരിക്കുന്നു. ലിൽ ഗോലുവും നേഹാ കക്കറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
 | 

ദ ഷൗക്കീൻസിലെ ‘മണാലി ട്രാൻസ്’ പുറത്തിറങ്ങി
മൂന്ന് മധ്യവയസ്‌കരുടെ കഥപറയുന്ന കോമഡി ചിത്രമായ ദ ഷൗക്കീൻസിലെ മൂന്നാം ഗാനം മണാലി ട്രാൻസ് പുറത്തിറങ്ങി. സാഹിൽ കൗശലിന്റെ വരികൾക്ക് യോ യോ ഹണി സിങ് ഈണം പകർന്നിരിക്കുന്നു. ലിൽ ഗോലുവും നേഹാ കക്കറും ചേർന്നാണ്  ഗാനം ആലപിച്ചിരിക്കുന്നത്. ദ ഷൗക്കിൻസിലെ പുറത്തിറങ്ങുന്ന മൂന്നാമത്തെ ഗാനമാണ് മണാലി ട്രാൻസ്. നേരത്തെ പുറത്തിറങ്ങിയ ആൽക്കഹോളിക്ക് എന്ന ഗാനത്തിനും തേരി മെഹർബാനി എന്ന ഗാനത്തിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന മൂന്നാമത്തെ ഗാനമായ മണാലി ട്രാൻസും മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഇന്നലെ പുറത്തിറങ്ങിയ ഗാനം ഒരു ദിവസം കൊണ്ട് 2.30 ലക്ഷം ആളുകളാണ് കണ്ടിരിക്കുന്നത്.

അനുപം ഖേർ, അന്നു കപൂർ, പീയുഷ് മിശ്ര, ലിസ ഹൈഡൻ എന്നിവർ അഭിനയിക്കുന്ന ചിത്രം 1982-ൽ പുറത്തിറങ്ങിയ, അശോക് കുമാർ, ഉത്പൽ ദത്ത്, എ കെ ഹംഗൽ, രതി അഗ്‌നിഹോത്രി, മിഥുൻ ചക്രബർത്തി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഷൗക്കീൻസ് എന്ന സിനിമയുടെ പുനരാഖ്യാനമാണ്. ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷം ജീവിതം അടിച്ചുപൊളിക്കാനായി വിനോദ സഞ്ചാരകേന്ദ്രത്തിൽ എത്തുന്ന മൂന്ന് മധ്യവയസ്‌ക്കരും അവരുടെ ജീവിത്തിലേയ്ക്ക് എത്തുന്ന യുവതിയുടേയും രസകരമായ കഥയാണ് ചിത്രം പറയുന്നത്. ലിസ ഹൈഡൻ അവതരിപ്പിക്കുന്ന നായികാ വേഷത്തിന്റെ കാമുകനായിട്ട് അതിഥി വേഷത്തിലാണ് അക്ഷയ് കുമാർ എത്തുന്നത്. അക്ഷയ് കുമാറിനെ കൂടാതെ 1982-ലെ ഷൗക്കീൻസിലെ നായിക രതി അഗ്‌നിഹോത്രിയും ചിത്രത്തിൽ അതിഥി താരമായി എത്തുന്നുണ്ട്. ഹാർഡ് കൗർ, വിക്രം നാഗി, അർക്കോ മുഖർജി എന്നിവരാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. കെയ്പ് ഓഫ് ഗുഡ് ഫിലിംസിന്റെ ബാനറിൽ അശ്വിൻ വാർഡേ, മുറാദ് ഖേതാനി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം നവംബർ 7-ന് തീയേറ്ററുകളിലെത്തും.