റൊമാന്റിക്കായി അക്ഷയ്കുമാർ

ദ ഷൗക്കീൻസിലെ രണ്ടാം ഗാനം പുറത്തിറങ്ങി. തേരി മെഹർബാനി എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ജുബിൻ നൗട്ടിയാൽ ആലപിച്ചിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ആർക്കോ മുഖർജിയാണ്. ദ മോസ്റ്റ് റൊമാന്റിക്ക് സോങ് ഓഫ് ദ ഇയർ എന്ന പേരിൽ നിർമ്മാതാക്കൾ പുറത്തിറക്കിയ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. രണ്ട് ദിവസം കൊണ്ട് 1.6 ലക്ഷം പേരാണ് യൂട്യൂബിലൂടെ ഗാനം കണ്ടിരിക്കുന്നത്.
 | 

അശോക് കുമാർ, ഉത്പൽ ദത്ത്, എ.കെ.ഹംഗൽ, രതി അഗ്‌നിഹോത്രി, മിഥുൻ ചക്രബർത്തി എന്നിവർ അഭിനയിച്ച് ബസു ചാറ്റർജി സംവിധാനം ചെയ്ത് 1982 ൽ പുറത്തിറങ്ങിയ ചിത്രമായ ഷൗക്കീനിന്റെ റീമേ്ക്കാണ് ദ ഷൗക്കീൻസ്. മൂന്ന് മധ്യവയസ്‌കരുടെ ജീവിതത്തിലേയ്ക്ക് ഒരു യുവതി കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു. അനുപം ഖേർ, അന്നു കപൂർ, പീയുഷ് മിശ്ര എന്നിവർ മധ്യവയസ്‌കരുടെ വേഷം അവതരിപ്പിക്കുമ്പോൾ ലിസ ഹൈഡൻ അവരുടെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന യുവതിയായി എത്തുന്നു. ഇവരെ കൂടാതെ അക്ഷയ്, രതി അഗ്‌നിഹോത്രി എന്നിവർ അതിഥി താരങ്ങളായി എത്തുന്നുണ്ട്. ഹാർഡ് കൗർ, വിക്രം നാഗി, അർക്കോ മുഖർജി എന്നിവരാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. കേപ് ഓഫ് ഗുഡ് ഫിലിംസിന്റെ ബാനറിൽ അശ്വിൻ വാർഡേ, മുറാദ് ഖേതാനി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം നവംബർ 7ന് തീയേറ്ററുകളിലെത്തും.