മോഡിയാകാൻ ഏറ്റവും യോഗ്യൻ താനാണെന്ന് പരേശ് റാവൽ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വേഷം ചെയ്യാൻ ഏറ്റവും യോഗ്യൻ താനാണെന്ന് പ്രമുഖ ബോളീവുഡ് നടൻ പരേശ് റാവൽ. മോഡിയുടെ ജീവചരിത്രം പറയുന്ന ചത്രം റാവൽ തന്നെയാകും നിർമ്മിക്കുക എന്നാണറിയുന്നത്. ചിത്രത്തിൽ തനിക്ക് ആത്മവിശ്വാസമുണ്ട്. തന്നെക്കാൾ നന്നായി മോഡിയെ അവതരിപ്പിക്കാൻ മറ്റാർക്കും സാധിക്കില്ലെന്നും റാവൽ പറയുന്നു. സിനിമയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും എത്രയും പെട്ടെന്ന് ചിത്രീകരണം തുടങ്ങണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
 | 
മോഡിയാകാൻ ഏറ്റവും യോഗ്യൻ താനാണെന്ന് പരേശ് റാവൽ

 

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വേഷം ചെയ്യാൻ ഏറ്റവും യോഗ്യൻ താനാണെന്ന് പ്രമുഖ ബോളീവുഡ് നടൻ പരേശ് റാവൽ. മോഡിയുടെ ജീവചരിത്രം പറയുന്ന ചത്രം റാവൽ തന്നെയാകും നിർമ്മിക്കുക എന്നാണറിയുന്നത്. ചിത്രത്തിൽ തനിക്ക് ആത്മവിശ്വാസമുണ്ട്. തന്നെക്കാൾ നന്നായി മോഡിയെ അവതരിപ്പിക്കാൻ മറ്റാർക്കും സാധിക്കില്ലെന്നും റാവൽ പറയുന്നു. സിനിമയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും എത്രയും പെട്ടെന്ന് ചിത്രീകരണം തുടങ്ങണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

4 ഡി സാങ്കേതികവിദ്യയുടെ പിൻബലത്തോടെ ഒരുങ്ങുന്ന ചിത്രമായതിനാൽ മഴ, ഇടി, മിന്നൽ തുടങ്ങിയവ പ്രേക്ഷകർക്ക് അനുഭവിക്കാൻ കഴിയുമെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. രൂപേഷ് പോളാണ് സിനിമ സംവിധാനം ചെയ്യുന്നത്.

കുനാൽ ദേശ്മുഖ് സംവിധാനം ചെയ്ത രാജാ നട്വർലാലിൽ പരേശ് റാവൽ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.