ധോണിയുടെ ജീവിത കഥ പറയുന്ന സിനിമയുടെ ആദ്യ പോസ്റ്റർ പുറത്ത്

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിത കഥ പറയുന്ന ചിത്രം 'എം.എസ് ധോണി - ദ അൺടോൾഡ് സ്റ്റോറി' ആദ്യ പോസ്റ്റർ പുറത്തിറങ്ങി.
 | 

ധോണിയുടെ ജീവിത കഥ പറയുന്ന സിനിമയുടെ ആദ്യ പോസ്റ്റർ പുറത്ത്
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിത കഥ പറയുന്ന ചിത്രം ‘എം.എസ് ധോണി – ദ അൺടോൾഡ് സ്‌റ്റോറി’ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. നീരജ് പാണ്ഡെയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ സുശാന്ത് സിംഗ് രജപുത്താണ് നായകൻ. ധോണിയുടെ ഭാര്യ സാക്ഷി ധോണിയാണ് വാർത്ത ഔദ്യേഗികമായി ട്വിറ്ററിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററും സാക്ഷി  ഇതോടൊപ്പം പുറത്തുവിട്ടു. 2015-ൽ ചിത്രം തിയ്യേറ്ററുകളിലെത്തും.

കായികതാരങ്ങളുടെ ജീവിതം സിനിമയാകുന്നത് പ്രേക്ഷകരെ ഏറെ ആകർഷിക്കുന്നുണ്ടെന്ന് അടുത്തിടെ ഇറങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ തന്നെ വ്യക്തമാണ്. മിൽഖാ സിംഗിന്റെ ജീവിത കഥ പറയുന്ന ഭാഗ് മിൽക്ക ഭാഗും, മേരികോമിന്റെ ജീവിത കഥ പറയുന്ന ചിത്രവും ഏറെ പ്രേക്ഷക  ശ്രദ്ധ നേടിയവയായിരുന്നു.