എ.ആർ.റഹ്മാനും മജീദിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

ഇന്ത്യൻ സംഗീത ഇതിഹാസം എ.ആർ.റഹ്മാനും ഇറാനിയൻ സംവിധായകൻ മജീദ് മജീദിയും ഒന്നിച്ച 'മുഹമ്മദ്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
 | 
എ.ആർ.റഹ്മാനും മജീദിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

 

ഇന്ത്യൻ സംഗീത ഇതിഹാസം എ.ആർ.റഹ്മാനും ഇറാനിയൻ സംവിധായകൻ മജീദ് മജീദിയും ഒന്നിച്ച ‘മുഹമ്മദ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതത്തെക്കുറിച്ച് പറയുന്ന ചിത്രമാണ് ‘മുഹമ്മദ്’. ഏകദേശം 200 കോടി രൂപയാണ് ഇതിന്റെ നിർമ്മാണ ചിലവ്.

ചിൽഡ്രൻ ഓഫ് ഹെവൻ, ദ കളർ ഓഫ് പാരഡൈസ്, ദ വില്ലോ ട്രീ, ദ സോങ് ഓഫ് സ്പാരോസ് തുടങ്ങിയ ചിത്രങ്ങളിലൂടെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനായ സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ് മജീദ് മജീദി. എ.ആർ റഹ്മാന്റെ സംഗീതം കൊണ്ടും ഹോളിവുഡിലെ പ്രശസ്ത സാങ്കേതിക വിദഗ്ദരുടെ സാന്നിധ്യം കൊണ്ടുമാണ് മജീദിയുടെ പുതിയ ചിത്രം വാർത്തകളിൽ നിറഞ്ഞത്. എ.ആർ റഹ്മാനൊപ്പം പലസ്തീനിലെ പ്രമുഖ സംഗീത സംവിധായകന്മാരായ സാമിർ, വിസ്സാം, അഡ്‌നാം എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ട്രെയിലർ കാണാം.