ഹാപ്പി ന്യൂ ഇയറിലെ സതക്കലി

ഹാപ്പി ന്യൂ ഇയറിലെ അഞ്ചാമത്തെ ഗാനം സതക്കലി പുറത്തിറങ്ങി. സുഖ്വീന്ദർ സിംഗാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിശാൽ ശേഖറാണ് ഈണം പകർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വീഡിയോ ഇതുവരെ രണ്ട് ലക്ഷമാളുകളാണ് യുട്യൂബിലൂടെ കണ്ടത്.
 | 

ഹാപ്പി ന്യൂ ഇയറിലെ അഞ്ചാമത്തെ ഗാനം സതക്കലി പുറത്തിറങ്ങി. സുഖ്‌വീന്ദർ സിംഗാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിശാൽ ശേഖറാണ് ഈണം പകർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വീഡിയോ ഇതുവരെ രണ്ട് ലക്ഷമാളുകളാണ് യുട്യൂബിലൂടെ കണ്ടത്.

ഷാരൂഖ് ഖാൻ, അഭിഷേക് ബച്ചൻ, ദീപിക പദ്‌കോൺ, സോനു സൂഡ്, ബോമൻ ഇറാനി, വിവാൻ ഷാ, ജാക്കി ഷറോഫ് എന്നിവർ പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ ദിനോ മോറിയ, പ്രഭു ദേവ, സാറ ജെയിൻ ഡയാസ്, മല്ലിക അറോറ ഖാൻ, അനുരാഗ് കശ്യപ്, വിശാൽ ദഡ്‌ലാനി, സാജിദ് ഖാൻ, അനുപം ഖേർ തുടങ്ങിയവർ അതിഥി താരങ്ങളായും ചിത്രത്തിലെത്തുന്നുണ്ട്. ജോൺ സ്റ്റുവർട്ട് എഡ്യുറിയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. റെഡ് ചില്ലീസ് എന്റർടൈൻമെൻസിന്റെ ബാനറിൽ ഗൗരി ഖാൻ നിർമ്മിക്കുന്ന ഹാപ്പി ന്യൂ ഇയർ ദീപാവലി ചിത്രമായി തീയേറ്ററിലെത്തും.