ഹൃതിക്ക് വെല്ലുവിളിച്ചു; ആമിർ ഖാൻ റേഡിയോ ഊരി വച്ചു

ഹൃതിക്ക് റോഷന്റെ ബാങ് ബാങ് വെല്ലുവിളി സ്വീകരിച്ച ആമിർഖാൻ പി.കെയിലെ റേഡിയോ ഊരി വച്ചു. ബാങ് ബാങ് ചലഞ്ചിന്റെ ഭാഗമായി ആമിർ റേഡിയോ താഴെ ഇട്ട് കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൃതിക്ക് ആമിറിനെ വെല്ലുവിളിച്ചത്. താൻ റേഡിയോ ഊരുകയാണെന്നും അതിന്റെ പൂർണ ഉത്തരവാദിത്തവും ഹൃതിക്കിനാണെന്നും പറഞ്ഞാണ് ആമിർ ഖാൻ റേഡിയോ ഊരിയത്. ഇതിന്റെ വീഡിയോയും ആമിർ ഖാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വെല്ലുവിളി സ്വീകരിച്ചില്ലെങ്കിൽ ബാങ് ബാങ് സ്റ്റൈലിൽ പ്രതികരിക്കുമെന്നും ഹൃതിക്ക് ട്വീറ്ററിലൂടെ ആമിറിനോട് പറഞ്ഞിരുന്നു.
 | 

ഹൃതിക്ക് വെല്ലുവിളിച്ചു; ആമിർ ഖാൻ റേഡിയോ ഊരി വച്ചു

മുംബൈ: ഹൃതിക്ക് റോഷന്റെ ബാങ് ബാങ് വെല്ലുവിളി സ്വീകരിച്ച ആമിർഖാൻ പി.കെയിലെ റേഡിയോ ഊരി വച്ചു. ബാങ് ബാങ് ചലഞ്ചിന്റെ ഭാഗമായി ആമിർ റേഡിയോ താഴെ ഇട്ട് കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൃതിക്ക് ആമിറിനെ വെല്ലുവിളിച്ചത്. താൻ റേഡിയോ ഊരുകയാണെന്നും അതിന്റെ പൂർണ ഉത്തരവാദിത്തവും ഹൃതിക്കിനാണെന്നും പറഞ്ഞാണ് ആമിർ ഖാൻ റേഡിയോ ഊരിയത്. ഇതിന്റെ വീഡിയോയും ആമിർ ഖാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വെല്ലുവിളി സ്വീകരിച്ചില്ലെങ്കിൽ ബാങ് ബാങ് സ്‌റ്റൈലിൽ പ്രതികരിക്കുമെന്നും ഹൃതിക്ക് ട്വീറ്ററിലൂടെ ആമിറിനോട് പറഞ്ഞിരുന്നു.

പി.കെയുടെ ആദ്യ പോസ്റ്ററിലാണ് ആമിർ ഖാൻ പൂർണ നഗ്‌നനായി പ്രതിക്ഷപ്പെട്ടത്. നാണം മറയ്ക്കാൻ ഒരു പഴയ റേഡിയോ മുൻപിൽ പിടിച്ചാണ് പോസ്റ്ററിൽ ആമിർ പ്രത്യക്ഷപ്പെട്ടിരുന്നത്. പി.കെയുടെ രണ്ടാമത്തെ പോസ്റ്ററിൽ രാജസ്ഥാന്റെ പരമ്പരാഗതമായ വസ്ത്രമണിഞ്ഞാണ് ആമിർ പ്രതിക്ഷപ്പെട്ടത്. കൈയ്യിൽ ഒരു കുഴൽ വാദ്യോപകരണവും ഉണ്ട്. രാജ്കുമാർ ഹിറാനിയാണ് പി.കെ സംവിധാനം ചെയ്യുന്നത്. അനുഷ്‌ക ശർമ നായികയാകുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, സുഷാന്ത് സിംഗ് രാജ്പുത് എന്നിവരും അഭിനയിക്കുന്നുണ്ട്. ഡിസംബർ 19 ന് ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.