ട്വിറ്ററില്‍ ബച്ചന്‍ കോടിപതി

മൈക്രോ ബ്ലോംഗിങ്ങ് സൈറ്റായ ട്വിറ്ററില് അമിതാഭ് ബച്ചനെ പിന്തുടരുന്നവരുടെ എണ്ണം ഒരുകോടി കവിഞ്ഞു. പത്ത് മില്യന് ആരാധകരെ ട്വിറ്ററില് കിട്ടുന്ന ആദ്യ ഇന്ത്യക്കാരനായി ഇതോടെ സീനിയര് ബച്ചന് മാറി. ലോകത്ത് ഏറ്റവുമധികം ഫോളോവേഴ്സുള്ള ട്വിറ്റര് ഉപയോക്താക്കളില് എണ്പത്തിയെട്ടാം സ്ഥാനത്താണ് ബിഗ്ബി.
 | 
ട്വിറ്ററില്‍ ബച്ചന്‍ കോടിപതി

ദില്ലി: മൈക്രോ ബ്ലോംഗിങ്ങ് സൈറ്റായ ട്വിറ്ററില്‍ അമിതാഭ് ബച്ചനെ പിന്‍തുടരുന്നവരുടെ എണ്ണം ഒരുകോടി കവിഞ്ഞു. പത്ത് മില്യന്‍ ആരാധകരെ ട്വിറ്ററില്‍ കിട്ടുന്ന ആദ്യ ഇന്ത്യക്കാരനായി ഇതോടെ സീനിയര്‍ ബച്ചന്‍ മാറി. ലോകത്ത് ഏറ്റവുമധികം ഫോളോവേഴ്സുള്ള ട്വിറ്റര്‍ ഉപയോക്താക്കളില്‍ എണ്‍പത്തിയെട്ടാം സ്ഥാനത്താണ് ബിഗ്ബി.

ഇന്നലത്തെ കണക്കനുസരിച്ച് ഒരുകോടി ഇരുപത്തിനാലായിരത്തോളം ഫോളോവേഴ്സാണ് അമിതാഭ് ബച്ചനുള്ളത്. പിന്‍തുടരുന്നവരുടെ എണ്ണം ഒരുകോടി കവിഞ്ഞതിന്‍റെ സന്തോഷം ബച്ചന്‍ ട്വിറ്ററിലൂടെ പങ്കുവച്ചു. എല്ലാവര്‍ക്കും നന്ദിയറിയിച്ച അദേഹം അടുത്ത ലക്ഷ്യം രണ്ട് കോടിയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

2011മുതല്‍ ട്വിറ്ററില്‍ സജീവമാണ് അമിതാഭ് ബച്ചന്‍. സീനിയര്‍ ബച്ചന്‍ എന്ന പേരിലാണ് ട്വിറ്റര്‍ അക്കൗണ്ട്. ഇന്ത്യയില്‍ ബച്ചന് തൊട്ടുപിന്നില്‍ ഷാറൂഖും പ്രിയങ്കാ ചോപ്രയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഉണ്ടെങ്കിലും ആദ്യം കോടിപതിയായത് ബച്ചനാണ്. ബിബിസി ഉള്‍പ്പടെയുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ ബിഗ്ബിയുടെ നേട്ടം വാര്‍ത്തയാക്കുകയും ചെയ്തു.