ഉഗ്‌ലിയിലെ രണ്ടാം ഗാനം

ബോളിവുഡ് യുവതാരം ശ്രദ്ധയുടെ ഐറ്റം ഡാൻസ് കൊണ്ട് ശ്രദ്ധേയമായ ചിത്രം ഉഗ്ലിയിലെ രണ്ടാമത്തെ ഗാനം പക്കീസാഹ് പുറത്തിറങ്ങി. ഇമ്രാൻ ഹാഷ്മി അവതരിപ്പിക്കുന്ന നിഖിൽ എന്ന കഥാപാത്രവും കങ്കണ റണാവത്തിന്റെ മായ എന്ന കഥാപാത്രവും തമ്മിലുള്ള പ്രണയം വെളിപ്പെടുത്തുന്ന ഗാനമാണ് പക്കീസാഹ്. ഗുൽരാജ് സിങാണ് ഗാനം ആലപിച്ചിരിക്കുന്നതും സംഗീതം പകർന്നിരിക്കുന്നു. മനോജ് യാദവ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.
 | 

ഉഗ്‌ലിയിലെ രണ്ടാം ഗാനം
ബോളിവുഡ് യുവതാരം ശ്രദ്ധയുടെ ഐറ്റം ഡാൻസ് കൊണ്ട് ശ്രദ്ധേയമായ ചിത്രം ഉഗ്‌ലിയിലെ രണ്ടാമത്തെ ഗാനം പക്കീസാഹ് പുറത്തിറങ്ങി. ഇമ്രാൻ ഹാഷ്മി അവതരിപ്പിക്കുന്ന നിഖിൽ എന്ന കഥാപാത്രവും കങ്കണ റണാവത്തിന്റെ മായ എന്ന കഥാപാത്രവും തമ്മിലുള്ള പ്രണയം വെളിപ്പെടുത്തുന്ന ഗാനമാണ് പക്കീസാഹ്. ഗുൽരാജ് സിങാണ് ഗാനം ആലപിച്ചിരിക്കുന്നതും സംഗീതം പകർന്നിരിക്കുന്നു. മനോജ് യാദവ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

നേരത്തെ ചിത്രത്തിലെ പ്രെമോ ഗാനം ഡാൻസ് ബസന്തി പുറത്തിറങ്ങിയിരുന്നു. ബോളിവുഡിലെ യുവതാരം ശ്രദ്ധ കപൂർ ആദ്യമായി ഐറ്റം ഡാൻസിൽ എത്തിയ ഗാനം പുറത്തിറങ്ങി മണിക്കൂറുകൾ കൊണ്ട് തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ് 28-ന് പുറത്തിറങ്ങിയ ഗാനം ഇതുവരെ യൂട്യൂബിലൂടെ മാത്രം കണ്ടിരിക്കുന്നത് 8.03 ലക്ഷം ആളുകളാണ്.

രംഗ് ദേ ബസന്തി, കുർബാൻ, സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ റെൻസിൽ ഡി സിൽവ കുർബാനിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉഗ്‌ലി. റെൻസിൽ ഡി സിൽവ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഗുൽരാജ് സിങിനെ കൂടാതെ സലീം സുലൈമാൻ, സച്ചിൻ ജിഗർ, അസ്ലം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.

ഇമ്രാൻ ഹാഷ്മി, കങ്കണ റണാവത്, രൺദീപ് ഹൂഡ, ആൻഗദ് ബേദി, നേഹാ ദുപിയ, നീൽ ഭൂപാളം, സഞ്ജയ് ദത്ത്, അങ്കത് ബേദി, അരുണോദയ് സിങ് തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. സലീംസുലൈമാൻ ജോഡിയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ നിർമ്മിക്കുന്ന ചിത്രം 28-ന് തീയേറ്ററുകളിലെത്തും.