മേരി കോമിന് അഭിനന്ദനവുമായി പ്രിയങ്ക ചോപ്ര

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ബോക്സിങിൽ സ്വർണ മെഡൽ നേട്ടം കൈവരിച്ച മേരി കോമിന് ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെ അഭിനന്ദനം. ട്വിറ്റർ സന്ദേശത്തിലൂടെയാണ് പ്രിയങ്ക മേരി കോമിനെ അഭിനന്ദനം അറിയിച്ചത്. മേരിയുടെ ജീവിതം പറയുന്ന 'മേരി കോം' എന്ന ബോളിവുഡ് ചിത്രത്തിൽ മേരിയായി പ്രിയങ്ക ചോപ്ര വേഷമിട്ടിരുന്നു.
 | 
മേരി കോമിന് അഭിനന്ദനവുമായി പ്രിയങ്ക ചോപ്ര

 

മുംബൈ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ബോക്‌സിങിൽ സ്വർണ മെഡൽ നേട്ടം കൈവരിച്ച മേരി കോമിന് ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെ അഭിനന്ദനം. ട്വിറ്റർ സന്ദേശത്തിലൂടെയാണ് പ്രിയങ്ക മേരി കോമിനെ അഭിനന്ദനം അറിയിച്ചത്. മേരിയുടെ ജീവിതം പറയുന്ന ‘മേരി കോം’ എന്ന ബോളിവുഡ് ചിത്രത്തിൽ മേരിയായി പ്രിയങ്ക ചോപ്ര വേഷമിട്ടിരുന്നു.

‘നിങ്ങളെ ഓർത്ത് ഞാൻ അഭിമാനം കൊള്ളുന്നു. നിങ്ങളെന്റെ ‘ഷീറോ’യാണ്. ഇതിനെയാണ് സ്ത്രീയുടെ ശക്തി എന്ന് പറയുന്നത്. നിങ്ങൾ ഒരു യഥാർത്ഥ പെൺകരുത്താണ്. ഈ നേട്ടത്തിലൂടെ രാജ്യത്തിന് അഭിമാനിക്കാവുന്ന നിമിഷമാണ് കൈവന്നിരിക്കുന്നത്. ഇന്ത്യയ്ക്ക് നേടാൻ കഴിയാത്തതായി ഒന്നുമില്ലെന്നും ഈ വിജയം തെളിയിച്ചിരിക്കുന്നു.’ എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. ഏഷ്യൻ ഗെയിംസ് വനിതാ ബോക്‌സിങിൽ 48-51 കിലോഗ്രാം വിഭാഗം ഫൈനലിൽ കസാക്കിസ്ഥാന്റെ സൈന ഷെകർബക്കോവയെയാണ് മേരികോം തോൽപ്പിച്ചത്.