ഗണപതിയെ പരിഹസിച്ച് രാം ഗോപാൽ വർമയുടെ ട്വിറ്റ്; വിവാദമായതോടെ മാപ്പ് പറഞ്ഞു

ഗണപതിയെ പരിഹസിച്ച് കൊണ്ടുള്ള രാം ഗോപാൽ വർമ്മയുടെ ട്വിറ്റ് വിവാദമാകുന്നു. സ്വന്തം ശിരസ് സംരക്ഷിക്കാൻ കഴിയാത്തവന് എങ്ങനെ മറ്റുള്ളവരുടെ തല സംരക്ഷിക്കാൻ കഴിയും? എന്നാലും എല്ലാ വിഡ്ഢികൾക്കും സന്തോഷപ്രദമായ ഗണേശ ദിനം ആശംസിക്കുന്നു എന്നായിരുന്നു വർമ്മയുടെ ട്വീറ്റ്. വിനായക ചതുർത്ഥി ദിനമായ ഇന്നലെയായിരുന്നു വർമ്മയുടെ വിവാദ ട്വിറ്റ്.
 | 
ഗണപതിയെ പരിഹസിച്ച് രാം ഗോപാൽ വർമയുടെ ട്വിറ്റ്; വിവാദമായതോടെ മാപ്പ് പറഞ്ഞു

മുംബൈ: ഗണപതിയെ പരിഹസിച്ച് കൊണ്ടുള്ള രാം ഗോപാൽ വർമ്മയുടെ ട്വിറ്റ് വിവാദമാകുന്നു. സ്വന്തം ശിരസ് സംരക്ഷിക്കാൻ കഴിയാത്തവന് എങ്ങനെ മറ്റുള്ളവരുടെ തല സംരക്ഷിക്കാൻ കഴിയും? എന്നാലും എല്ലാ വിഡ്ഢികൾക്കും സന്തോഷപ്രദമായ ഗണേശ ദിനം ആശംസിക്കുന്നു എന്നായിരുന്നു വർമ്മയുടെ ട്വീറ്റ്. വിനായക ചതുർത്ഥി ദിനമായ ഇന്നലെയായിരുന്നു വർമ്മയുടെ വിവാദ ട്വിറ്റ്.

തുടർന്ന് ഗണപതിയെ വിമർശിച്ചും പ്രവർത്തികളെ ചോദ്യം ചെയ്തുകൊണ്ടുള്ള ട്വിറ്റുകളും അദ്ദേഹമിട്ടിരുന്നു. യഥാർത്ഥത്തിൽ ഗണപതി ജനിച്ച ദിവസമാണോ, അതോ അദ്ദേഹത്തിന്റെ തല പിതാവ് വെട്ടിയെടുത്ത ദിവസമാണോ ഗണേഷ് ചതുർഥിയായി ആഘോഷിക്കുന്നതെന്നും വർമ്മ ചോദിച്ചു. മുംബൈയിൽ പത്ത് ദിവസം നീളുന്ന ഗണേഷ് ചതുർഥി ഉൽസവത്തിന്റെ ആദ്യ ദിവസത്തിൽ തന്നെയായിരുന്നു വർമ്മയുട ട്വിറ്റ്.

സംഭവം വിവാദമായതോടെ വർമ്മക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബിജെപി, വി.എച്ച്.പി, ശിവസേന തുടങ്ങിയ സംഘടനകൾ രംഗത്തെത്തി. തുടക്കത്തിൽ തന്റെ നിലപാടുകളിൽ അദ്ദേഹം ഉറച്ച് നിന്നെങ്കിലും അവസാനം വിവാദ പരാമർശത്തിൽ മാപ്പ് പറയുകയായിരുന്നു.