രംഗ് രസിയയുടെ ടൈറ്റിൽ സോങ്ങ് പുറത്തിറങ്ങി

പ്രശസ്ത ഫിലിം-ഡോക്യുമെന്ററി സംവിധായകനായ കേതൻ മെഹ്തയുടെ സംവിധാനത്തിലൊരുങ്ങുന്ന രംഗ് രസിയയുടെ ടൈറ്റിൽ സോങ്ങ് പുറത്തിറങ്ങി. സന്ദേശ് ഷാന്റില്യയുടെതാണ് സംഗീതം. രാജാ രവി വർമ്മയുടെ ജീവിത കഥ പറയയുന്ന ചിത്രത്തിൽ രൺദീപ് ഹുഡയാണ് രവി വർമ്മയായി വേഷമിടുന്നത്. ഹിന്ദി ഇംഗ്ലീഷ് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.
 | 
രംഗ് രസിയയുടെ ടൈറ്റിൽ സോങ്ങ് പുറത്തിറങ്ങി

മുംബൈ: പ്രശസ്ത ഫിലിം-ഡോക്യുമെന്ററി സംവിധായകനായ കേതൻ മെഹ്തയുടെ സംവിധാനത്തിലൊരുങ്ങുന്ന രംഗ് രസിയയുടെ ടൈറ്റിൽ സോങ്ങ് പുറത്തിറങ്ങി. സന്ദേശ് ഷാന്റില്യയുടെതാണ് സംഗീതം. രാജാ രവി വർമ്മയുടെ ജീവിത കഥ പറയയുന്ന ചിത്രത്തിൽ രൺദീപ് ഹുഡയാണ് രവി വർമ്മയായി വേഷമിടുന്നത്. ഹിന്ദി ഇംഗ്ലീഷ് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

മറാത്തി എഴുത്തുകാരനായ രഞ്ജിത് ദേശായിയുടെ നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ നന്ദന സെന്നാണ് നായിക. സുന്ദരികളായ മോഡലുകളുമായുളള രവി വർമ്മയുടെ പ്രണയവും മറ്റും ചിത്രത്തിൽ പരാമർശിക്കുന്നുണ്ട്. രംഗ് രസിയ ദീപാവലിക്ക് പ്രദർശനത്തിനെത്തും.