പത്മശ്രീ പുരസ്‌കാരം തിരിച്ചു നൽകാൻ സെയ്ഫ് അലിഖാൻ തയ്യാറാണെന്ന് കരീന കപൂർ

പത്മശ്രീ പുരസ്കാരം തിരിച്ചു നൽകാൻ സെയ്ഫ് അലിഖാൻ തയ്യാറാണെന്ന് കരീന കപൂർ. പത്മശ്രീ പുരസ്കാരം സെയ്ഫ് ചോദിച്ചു വാങ്ങിയതല്ല. അതൊരു ദേശീയ അംഗീകാരമാണ്. തീർച്ചയായും വ്യക്തമായ വിശകലനങ്ങൾക്കും പരിശോധനകൾക്കും ശേഷമായിരിക്കും അതിനായി തെരഞ്ഞെടുക്കപ്പെടുക.
 | 

പത്മശ്രീ പുരസ്‌കാരം തിരിച്ചു നൽകാൻ സെയ്ഫ് അലിഖാൻ തയ്യാറാണെന്ന് കരീന കപൂർ

മുംബൈ: പത്മശ്രീ പുരസ്‌കാരം തിരിച്ചു നൽകാൻ സെയ്ഫ് അലിഖാൻ തയ്യാറാണെന്ന് കരീന കപൂർ. പത്മശ്രീ പുരസ്‌കാരം സെയ്ഫ് ചോദിച്ചു വാങ്ങിയതല്ല. അതൊരു ദേശീയ അംഗീകാരമാണ്. തീർച്ചയായും വ്യക്തമായ വിശകലനങ്ങൾക്കും പരിശോധനകൾക്കും ശേഷമായിരിക്കും അതിനായി തെരഞ്ഞെടുക്കപ്പെടുക. പക്ഷേ അത് തിരിച്ചു നൽകാൻ സെയ്ഫ് അലിഖാന് മടിയുണ്ടാകില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കരീന പറഞ്ഞു.

മുംബൈയിലെ ഹോട്ടലിൽ അടിപിടിയുണ്ടാക്കിയതിന്റെ പേരിൽ ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെ പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കുമെന്ന വാർത്തകൾ വന്നതിനു ശേഷം കരീന കപൂർ പ്രതികരിക്കുന്നത് ഇതാദ്യമാണ്.

താജ് ഹോട്ടലിൽ അത്താഴം കഴിക്കാൻ എത്തിയ സെയ്ഫ് അലി ഖാനും സുഹൃത്തുക്കളും ചേർന്ന് മർദിച്ചുവെന്ന ദക്ഷിണാഫ്രിക്കൻ വ്യവസായി ഇക്ബാൽ ശർമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സെയ്ഫിനെതിരെ കേസെടുത്തിരുന്നു. കേസിൽ കോടതി സെയ്ഫിന് കുറ്റപത്രം നൽകുകയും ചെയ്തു. ഇതിന് പിന്നാലെ സെയ്ഫിന് നൽകിയ പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കാൻ സർക്കാർ ആലോചിക്കുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു.