സൽമാൻ ഖാൻ തിരക്കിലാണ്; ക്യാൻവാസുകളുടെ ലോകത്ത്

ബോളിവുഡ് നടൻ സൽമാൻ ഖാന് ഇത് വളരെ തിരക്കുള്ള ഒരു മാസമാണ്. സഹോദരി അർപ്പിതയുടെ വിവാഹം കഴിഞ്ഞതിന്റെ ക്ഷീണം ഇതുവരെയും താരത്തിന് വിട്ടുമാറിയിട്ടില്ല.
 | 

സൽമാൻ ഖാൻ തിരക്കിലാണ്; ക്യാൻവാസുകളുടെ ലോകത്ത്

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് ഇത് വളരെ തിരക്കുള്ള ഒരു മാസമാണ്. സഹോദരി അർപ്പിതയുടെ വിവാഹം കഴിഞ്ഞതിന്റെ ക്ഷീണം ഇതുവരെയും താരത്തിന് വിട്ടുമാറിയിട്ടില്ല. ഉത്തരവാദിത്വമുള്ള ഒരു സഹോദരനെ വിവാഹത്തിലുടനീളം സൽമാനിൽ കാണാൻ കഴിഞ്ഞു. പിണക്കം മാറ്റി വിവാഹത്തിന് പങ്കെടുക്കാൻ കിംഗ് ഖാൻ വന്നതിന്റെ സന്തോഷം വേറെ.

സൽമാൻ ഖാൻ തിരക്കിലാണ്; ക്യാൻവാസുകളുടെ ലോകത്ത്

തിരക്കുകൾക്ക് നടുവിലെ പിരിമുറുക്കത്തിന് അയവുവരുത്താൻ പുതിയ ഒരു പണിപ്പുരയിലാണ് സൽമാൻ. മനസിന്റെ പിരിമുറുക്കം മാറ്റാൻ മനസിൽ തെളിയുന്ന ചിത്രങ്ങൾ സൽമാൻ ക്യാൻവാസിൽ കോറുന്നു. കൈയിൽ ബ്രഷും ഓയിൽ പെയിന്റുമായി ക്യാൻവാസിന് മുന്നിൽ നിൽക്കുന്ന സൽമാന്റെ മുഖത്ത് ചിത്രകാരന്റെ ഭാവനകൾ വിരിയുന്നുണ്ട്. പച്ച നിറത്തിൽ രണ്ട് കൈകൾ പരസ്പരം യോജിക്കുന്ന രീതിയിലുള്ള ചിത്രം പൂർത്തിയാക്കാനുള്ള തിരക്കിലാണ് സൽമാൻ. ഈ ചിത്രം പൂർത്തിയാക്കിയാൽ അടുത്ത ചിത്രത്തിന്റെ പണി തുടരും. അതിനു ശേഷം സിനിമയുടെ തിരക്കിട്ട ലോകത്തേയ്ക്ക്.

കരീന കപൂർ നായികയാകുന്ന ബജ്‌റൻഗി ഭായിജാനാണ് നിലവിൽ ഏറ്റെടുത്തിരിക്കുന്ന പുതിയ സിനിമ. അർപ്പിതയുടെ വിവാഹത്തിന് ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. അടുത്ത ദിവസങ്ങളിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.