കർഷകന്റെ ആത്മഹത്യ; ട്വിറ്ററിലൂടെ ദു:ഖം രേഖപ്പെടുത്തി ഷാരൂഖ് ഖാൻ

ഭൂമിയേറ്റെടുക്കൽ ബില്ലിനെതിരെ ആം ആദ്മി പാർട്ടി ഡൽഹിയിൽ നടത്തിയ റാലിക്കിടെ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കടുത്ത അമർഷവും വേദനയും രേഖപ്പെടുത്തി ഷാരൂഖ് ഖാൻ. തന്റെ ട്വിറ്റർ പോസ്റ്റിലൂടെയാണ് ഷാരൂഖ് സംഭവത്തെ അപലപിച്ചത്. ആരും ജീവിതം അവസാനിപ്പിക്കുവാൻ തീരുമാാനിക്കില്ലെന്നും തന്റെ വേദന അവസാനിപ്പിക്കാനാണ് തീരുമാനിക്കുന്നതെന്നും ഷാരൂഖ് പറഞ്ഞു. ആ സമയത്ത് നേട്ടങ്ങളെക്കുുറിച്ച് ചിന്തിക്കാതെ വേദനകളെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ഇത്തരം തീക്കളികൾ നിർത്തണമെന്നും ഷാരുഖ് കുറിച്ചു.
 | 

കർഷകന്റെ ആത്മഹത്യ; ട്വിറ്ററിലൂടെ ദു:ഖം രേഖപ്പെടുത്തി ഷാരൂഖ് ഖാൻ
മുംബൈ: ഭൂമിയേറ്റെടുക്കൽ ബില്ലിനെതിരെ ആം ആദ്മി പാർട്ടി ഡൽഹിയിൽ നടത്തിയ റാലിക്കിടെ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കടുത്ത അമർഷവും വേദനയും രേഖപ്പെടുത്തി ഷാരൂഖ് ഖാൻ. തന്റെ ട്വിറ്റർ പോസ്റ്റിലൂടെയാണ് ഷാരൂഖ് സംഭവത്തെ അപലപിച്ചത്. ആരും ജീവിതം അവസാനിപ്പിക്കുവാൻ തീരുമാാനിക്കില്ലെന്നും തന്റെ വേദന അവസാനിപ്പിക്കാനാണ് തീരുമാനിക്കുന്നതെന്നും ഷാരൂഖ് പറഞ്ഞു. ആ സമയത്ത് നേട്ടങ്ങളെക്കുുറിച്ച് ചിന്തിക്കാതെ വേദനകളെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ഇത്തരം തീക്കളികൾ നിർത്തണമെന്നും ഷാരുഖ് കുറിച്ചു.

കർഷകന്റെ ആത്മഹത്യ വേദനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തിരുന്നു. ഗജേന്ദ്രയുടെ മരണം രാജ്യത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ അനുശോചനം അറിയിക്കുന്നു. അധ്വാനികളായ കർഷകരുടെ വിചാരം അവർ ഒറ്റപ്പെട്ടവരാണെന്നാണ്. എന്നാൽ രാജ്യം കർഷകർക്കൊപ്പമാണ്. കർഷകരുടെ നല്ല ഭാവിക്കായി നമുക്കെല്ലാം ഒരുമിച്ച് പ്രവർത്തിക്കാമെന്നും മോഡി ട്വിറ്ററിൽ കുറിച്ചു.

ഇന്നലെ ജന്ദർമന്ദിറിൽ ആംആദ്മി പാർട്ടിയുടെ റാലി നടക്കുന്നതിനിടെ രാജസ്ഥാനിൽനിന്നുള്ള ഗജേന്ദ്ര സിങ്ങാണ് ജന്തർമന്ദറിലെ മരത്തിൽ തൂങ്ങിമരിച്ചത്. ഗജേന്ദ്രയിൽനിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ താൻ ഒരു കർഷകന്റെ മകനാണെന്നും കാർഷിക വിളകൾ നശിച്ചതിനെത്തുടർന്ന് അച്ഛൻ വീട്ടിൽനിന്നിറക്കിവിട്ടതാണെന്നും എഴുതിയിട്ടുണ്ട്. മൂന്ന് മക്കളുള്ള തനിക്ക് ജോലിയില്ലെന്നും എങ്ങനെയാണ് വീട്ടിലേക്ക് തിരിച്ചുപോവുകയെന്നും കുറിപ്പിൽ ചോദിക്കുന്നു. വിലാസവും ഫോൺ നമ്പറും കുറിപ്പിൽ എഴുതിയിരുന്നു.