ഡോക്ടറെ തല്ലി; ബോളിവുഡ് ഗായകൻ മികാ സിങിനെതിരെ കേസ്

ഡോക്ടറെ തല്ലി ബോളിവുഡ് ഗായകൻ മികാ സിങിനെതിരെ കേസ്. ഇന്ദ്രപുരിയിലെ പുസാ ഇൻസ്റ്റിറ്റ്യൂട്ട് മൈതാനത്ത് ശനിയാഴ്ച നടന്ന ഒരു പരിപാടിക്കിടയിലാണ് മികാ ഡോക്ടറെ പരസ്യമായി കൈയ്യേറ്റം ചെയ്തത്.
 | 

ഡോക്ടറെ തല്ലി; ബോളിവുഡ് ഗായകൻ മികാ സിങിനെതിരെ കേസ്

ന്യൂഡൽഹി:  ഡോക്ടറെ തല്ലി ബോളിവുഡ് ഗായകൻ മികാ സിങിനെതിരെ കേസ്. ഇന്ദ്രപുരിയിലെ പുസാ ഇൻസ്റ്റിറ്റ്യൂട്ട് മൈതാനത്ത് ശനിയാഴ്ച നടന്ന ഒരു പരിപാടിക്കിടയിലാണ് മികാ ഡോക്ടറെ പരസ്യമായി കൈയ്യേറ്റം ചെയ്തത്. ഡോക്ടറുടെ പരാതിയിൽ മികാ സിങിനെതിരെ ക്രിമിനൽ കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഡൽഹി അംബേദ്കർ ആശുപത്രിയിലെ ഒഫ്താൽമോളജിസ്റ്റ് ശ്രീകാന്തിനാണ് മികായുടെ തല്ലുകിട്ടിയത്. പരിപാടിക്കിടയിൽ പുരുഷന്മാരെല്ലാം ഒരു വശത്തേക്ക് മാറി നിൽക്കാൻ മികാ ആവശ്യപ്പെട്ടിട്ടും ശ്രീകാന്ത് അനുസരിക്കാൻ കൂട്ടാക്കിയില്ല. സ്ത്രീകൾക്കൊപ്പം നിന്ന് ഡോക്ടർ ഡാൻസ് തുടരുകയായിരുന്നു. പാട്ട് കഴിഞ്ഞ ഉടൻ മികാ ശ്രീകാന്തിനെ വേദിയിലേക്ക് വിളിച്ചു കയറ്റി തല്ലുകയായിരുന്നു. എന്നാൽ താൻ സ്ത്രീകളുടെ ഭാഗത്തേക്ക് പോയത് ഒരു കാര്യം സംസാരിക്കുന്നതിന് വേണ്ടിയായിരുന്നു എന്നാണ് ഡോക്ടറുടെ വാദം.

മിക ഡോക്ടറെ തല്ലുന്ന ദൃശ്യങ്ങൾ യൂട്യൂബിൽ പ്രചരിക്കുകയും ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയാകുകയും ചെയ്തിരുന്നു.
അടി കിട്ടിയ ശ്രീകാന്തിന് ചെവിയ്ക്ക് കാര്യമായി പരിക്കേറ്റതായാണ് വിവരം.

വീഡിയോ കാണാം.