രൺവീറിന് പ്രിയങ്കാ ചോപ്രയുടെ വക കേക്ക് ഫേഷ്യൽ

ബോളിവുഡ് നടൻ രൺവീർ സിംഗിന് തന്റെ ജീവിതത്തിൽ ലഭിച്ചതിൽ വെച്ച് ഏറ്റവും മനോഹരവും അപ്രതീക്ഷിതവുമായ ഒരു സമ്മാനമായിരുന്നു അത്.
 | 

രൺവീറിന് പ്രിയങ്കാ ചോപ്രയുടെ വക കേക്ക് ഫേഷ്യൽ

ബോളിവുഡ് നടൻ രൺവീർ സിംഗിന് തന്റെ ജീവിതത്തിൽ ലഭിച്ചതിൽ വെച്ച് ഏറ്റവും മനോഹരവും അപ്രതീക്ഷിതവുമായ ഒരു സമ്മാനമായിരുന്നു അത്. ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടെ വക കേക്ക് ഫേഷ്യൽ. രൺവീർ ബോളിവുഡിലേക്ക് ചുവടുവെച്ചിട്ട് നാല് വർഷം തികഞ്ഞ ഇന്നലെ നടന്ന ആഘോഷങ്ങൾക്കിടെയായിരുന്നു അപ്രതീക്ഷിതമായി പ്രിയങ്ക രൺവീറിന്റെ മുഖത്ത് കേക്ക് പ്രയോഗം നടത്തിയത്.

പ്രതീക്ഷിക്കാക്കത് ആയതുകൊണ്ടു തന്നെ രൺവീറിന് നിന്ന് കൊടുക്കുകയേ വഴിയുണ്ടായിരുന്നുള്ളു. സംഭവത്തിന്റെ രസകരമായ ചിത്രങ്ങൾ രൺവീർ പ്രിയങ്കയ്ക്ക് അയച്ച് കൊടുക്കുകയും ചെയ്തു. അതിൽ ഒരു ഫോട്ടോ പ്രിയങ്ക തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. രൺവീറും പ്രിയങ്കയും ജോഡികളാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേനിലായിരുന്നു ആഘോഷം. ഫോട്ടോയിൽ ബോളിവുഡ് നടി സണ്ണി ലിയോണിനേയും കാണാം.