ശ്രദ്ധ കപൂറിന്റെ ഐറ്റം ഡാൻസ്

ബോളീവുഡ് താരം ശക്തി കപൂറിന്റെ മകളും യുവ നായികമാരിൽ ശ്രദ്ധേയയുമായ ശ്രദ്ധ കപൂർ ഐറ്റം ഡാൻസ് കളിക്കാൻ ഒരുങ്ങുന്നു. കരൺ ജോഹർ നിർമ്മിക്കുന്ന പുതിയ ചിത്രം ഉഗ്ലിയിലൂടെയാണ് ശ്രദ്ധ ഐറ്റം ഡാൻസിൽ അരങ്ങേറ്റം കുറിക്കുന്നത്.
 | 

ശ്രദ്ധ കപൂറിന്റെ ഐറ്റം ഡാൻസ്
ബോളീവുഡ് താരം ശക്തി കപൂറിന്റെ മകളും യുവ നായികമാരിൽ ശ്രദ്ധേയയുമായ ശ്രദ്ധ കപൂർ ഐറ്റം ഡാൻസ് കളിക്കാൻ ഒരുങ്ങുന്നു. കരൺ ജോഹർ നിർമ്മിക്കുന്ന പുതിയ ചിത്രം ഉഗ്‌ലിയിലൂടെയാണ് ശ്രദ്ധ ഐറ്റം ഡാൻസിൽ അരങ്ങേറ്റം കുറിക്കുന്നത്. 2010 ൽ പുറത്തിറങ്ങിയ തീൻ പത്തേ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ ശ്രദ്ധ ലവ് ക ദി എൻഡ്, ആഷിഖി2, ഗോരി തേരി പ്യാർ മേ, എക് വില്ലൻ, ഹൈദർ തുടങ്ങിയ ചിത്രങ്ങളിൽ മികവുറ്റ അഭിനയം കാഴ്ച്ച വെച്ചിരുന്നു.

ഈ വർഷം പുറത്തിറങ്ങിയ എക് വില്ലൻ എന്ന ചിത്രത്തിലെ തേരി ഗലിയാം എന്ന ഗാനത്തിലൂടെ പിന്നണി ഗാന രംഗത്തേയ്ക്കും കടന്ന ശ്രദ്ധ ആദ്യമായാണ് ഐറ്റം ഡാൻസ് കളിക്കുന്നത്. സിനിമയ്ക്കുവേണ്ടി ശ്രദ്ധ ഇമ്രാൻ ഹാഷ്മിയുമായി ചേർന്ന് ഡാൻസ് കളിക്കുന്നതിന്റെ ചിത്രങ്ങൾ നിർമ്മാതാക്കൾ പുറത്ത് വിട്ടിട്ടുണ്ട്.

റെൻസിൽ ഡിസിൽവ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇമ്രാൻ ഹാഷ്മി, കങ്കണ റണാവത്, രൺദീപ് ഹൂഡ, നീൽ ഭൂപാളം, സഞ്ജയ് ദത്ത്, അങ്കത് ബേദി, അരുണോദയ് സിങ് തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. സലീം സുലൈമാൻ ജോഡിയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം നവംബർ 28 ന് തിയേറ്ററുകളിലെത്തും.