കിൽ ദില്ലിലെ രണ്ടാം ഗാനം

യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമ്മിക്കുന്ന കിൽ ദില്ലിലെ രണ്ടാം ഗാനം സ്വീറ്റാ പുറത്തിറങ്ങി. ഗുൽസാറിന്റെ വരികൾക്ക് ശങ്കർ-എസാൻ-ലോയ് ഈണം പകർന്നിരിക്കുന്നു. പാക്കിസ്ഥാനി ഗായകൻ അദ്നാൻ സമിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
 | 

കിൽ ദില്ലിലെ രണ്ടാം ഗാനം
യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമ്മിക്കുന്ന കിൽ ദില്ലിലെ രണ്ടാം ഗാനം സ്വീറ്റാ പുറത്തിറങ്ങി. ഗുൽസാറിന്റെ വരികൾക്ക് ശങ്കർ-എസാൻ-ലോയ് ഈണം പകർന്നിരിക്കുന്നു. പാക്കിസ്ഥാനി ഗായകൻ അദ്‌നാൻ സമിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ലേഡീസ് വെഴ്‌സസ് റിക്കി ബെഹൽ എന്ന ചിത്രത്തിന് ശേഷം പരിണീതി ചോപ്രയും രൺവീർ സിങും ഒരുമിക്കുന്ന ചിത്രം കൂടിയാണ് കിൽ ദിൽ. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രൊമോ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഗോവിന്ദയുടെ നെഗറ്റീവ് റോളിന്റെ പേരിൽ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണിത്. വാടക കൊലയാളികളാകാൻ ഗുണ്ടാതലവൻ പരിശീലിപ്പിക്കുന്ന രണ്ട് യുവാക്കളുടേയും അവരുടെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന ഒരു യുവതിയുടേയും കഥയാണ് ചിത്രം പറയുന്നത്്. ഷാഹിദ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  രൺവീർ സിങ്, പരിണീതി ചോപ്ര, അലി സഫർ, ഗോവിന്ദ, റോക്കി വർമ്മ തുടങ്ങിയവരാണ് അഭിനയിക്കുന്നത്.  ഇവരെ കൂടാതെ റാണി മുഖർജിയും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.  ചിത്രം നവംബർ 14 ന് തിയേറ്ററുകളിലെത്തും.