ഏക് പഹേലി ലീലയിലെ തേരേ ബിൻ നഹി ലാഗേ

ബിക്കിനിയണിഞ്ഞ് സണ്ണി ലിയോണെത്തുന്ന ഗാനം മേരി ദേശീ ലുക്കിന് പിന്നാലെ ഏക് പഹേലി ലീലയിലെ രണ്ടാമത്തെ ഗാനം തേരെ ബിൻ നഹി ലാഹേ പുറത്തിറങ്ങി. കുമാറിന്റെ വരികൾ ആലപിച്ചിരിക്കുന്നത് ഉസൈർ ജസ്വാലാണ്. അമൽ മാലിക്കും ഉസൈർ ജസ്വാലും ചേർന്ന് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നു.
 | 

നേരത്തെ പുറത്തിറങ്ങിയ മേരി ദേശീലുക്ക് എന്ന ഗാനത്തിനും ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച പുറത്തിറങ്ങിയ വീഡിയോ ഇതുവരെ 18 ലക്ഷം ആളുകളാണ് കണ്ടിരിക്കുന്നത്. രണ്ടാഴ്ച്ച മുമ്പ് എത്തിയ ചിത്രത്തിന്റെ ട്രെയിലർ ഇതുവരെ ഒരു കോടിയിൽ അധികം ആളുകൾ കണ്ടുകഴിഞ്ഞു. മൂന്ന് കാലഘട്ടങ്ങളിലായാണ് ഏക് പഹേലി ലീലയുടെ കഥ വികസിക്കുന്നത്.

ലീല, മീര, നീലിമ എന്നീ മൂന്ന് കഥാപാത്രങ്ങളെ ചിത്രത്തിൽ സണ്ണി ലിയോൺ അവതരിപ്പിക്കുന്നുണ്ട്. പ്രശസ്ത നിർമ്മാതാവ് അഹമ്മദ് ഖാന്റെ സഹോദരൻ ബോബി ഖാൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഏക് പഹേലി ലീല. ബോബി ഖാന്റെ കഥയ്ക്ക് ജോജോ ഖാൻ തിരക്കഥയും ബണ്ടി റാഥോർ സംഭാഷണവും എഴുതിയിരിക്കുന്നു. സണ്ണി ലിയോണിനെ കൂടാതെ ജയ് ഭാനുശാലി, മോഹിത്, രാഹുൽ ദേവ്, രജനീഷ് ഡുഗൽ, ജാസ് അറോറ, ശിവാനി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അനുമാലിക്കിനെ കൂടാതെ മീറ്റ് ബ്രോസ് അഞ്ചാൻ, ഡോ. സിയസ്, ടോണി കക്കർ തുടങ്ങിയവരും ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നുണ്ട്. പേപ്പർ ഡോൾ എന്റർടൈൻമെൻസിന്റെ ബാനറിൽ ഭൂഷൺ കുമാർ, കൃഷ്ൻ കുമാർ, അഹമ്മദ് ഖാൻ, ഷൈറ ഖാൻ തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ പത്തിന് തീയേറ്ററിലെത്തും.