മുൻ മിസ് ഇന്ത്യ ടൂറിസം സോനാൽ ചൗഹാന്റെ കിരീടം മോഷണം പോയി

ബോളിവുഡ് നടിയും മുൻ ഫെമിന മിസ് ഇന്ത്യ ടൂറിസം ടൈറ്റിൽ ജേതാവുമായ സോനാൽ ചൗഹാന്റെ 'മിസ് ഇന്ത്യ' കിരീടം മോഷണം പോയി. 40 ലക്ഷം രൂപ വില മതിക്കുന്ന കിരീടമാണ് സോനാൽ ഉത്തർ പ്രദേശിലെ വീട്ടിൽ നിന്നും വെള്ളിയാഴ്ച മോഷണം പോയത്.
 | 

മുൻ മിസ് ഇന്ത്യ ടൂറിസം സോനാൽ ചൗഹാന്റെ കിരീടം മോഷണം പോയി

ഗ്രേറ്റർ നോയിഡ: ബോളിവുഡ് നടിയും മുൻ ഫെമിന മിസ് ഇന്ത്യ ടൂറിസം ടൈറ്റിൽ ജേതാവുമായ സോനാൽ ചൗഹാന്റെ ‘മിസ് ഇന്ത്യ’ കിരീടം മോഷണം പോയി. 40 ലക്ഷം രൂപ വില മതിക്കുന്ന കിരീടമാണ് സോനാൽ ഉത്തർ പ്രദേശിലെ വീട്ടിൽ നിന്നും വെള്ളിയാഴ്ച മോഷണം പോയത്. 2005ലാണ് ഫെമിന മിസ് ഇന്ത്യയായി സോനാൽ തെരഞ്ഞെടുക്കപ്പെട്ടത്.

കിരീടം കൂടാതെ ആഭരണങ്ങളും മോഷ്ടാക്കൾ കവർന്നിട്ടുണ്ട്. 30 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷണം പോയതായാണ് വിവരം. 7 ലക്ഷം രൂപയും മോഷ്ടാക്കൾ കവർന്നു.

കുനാൽ ദേശ്മുഖ് സംവിധാനം ചെയ്ത ജാനറ്റ് എന്ന ചിത്രത്തിലൂടെയാണ് സോനാൽ സിനിമാ രംഗത്തേക്ക് എത്തുന്നത്. ഇതിന് ശേഷം നിരവധി ബോളിവുഡ് ചിത്രങ്ങളിലും സോനാൽ അഭിനയിച്ചു.