ദീപികയ്ക്ക് ശേഷം ഐശ്വര്യാ റായി; വിവാദം ഭയന്ന് ടൈംസ് ഓഫ് ഇന്ത്യ വാർത്ത പിൻവലിച്ചു

ബോളിവുഡ് താരം ദീപിക പദുക്കോണിനെതിരെയുള്ള മോശം പരാമർശത്തിനും വിവാദമായ മറുപടിക്കും ശേഷം വീണ്ടും ടൈംസ് ഓഫ് ഇന്ത്യ കുഴപ്പത്തിൽ. ഇത്തവണ ഐശ്വര്യ റായിയെയാണ് ടൈംസ് കരുവാക്കിയത്. 'ഹോട്ട് ബേബ്സ് വിത്ത് അഗ്ലി ലെഗ്സ്' എന്ന തലക്കെട്ടോടെ ഓൺലൈനിൽ പോസ്റ്റ് ചെയ്ത വാർത്തയാണ് വിവാദമായത്. ഹോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെയായിരുന്നു വാർത്ത.
 | 

ദീപികയ്ക്ക് ശേഷം ഐശ്വര്യാ റായി; വിവാദം ഭയന്ന് ടൈംസ് ഓഫ് ഇന്ത്യ വാർത്ത പിൻവലിച്ചു

ബോളിവുഡ് താരം ദീപിക പദുക്കോണിനെതിരെയുള്ള മോശം പരാമർശത്തിനും വിവാദമായ മറുപടിക്കും ശേഷം വീണ്ടും ടൈംസ് ഓഫ് ഇന്ത്യ കുഴപ്പത്തിൽ. ഇത്തവണ ഐശ്വര്യ റായിയെയാണ് ടൈംസ് കരുവാക്കിയത്. ‘ഹോട്ട് ബേബ്‌സ് വിത്ത് അഗ്ലി ലെഗ്‌സ്’ എന്ന തലക്കെട്ടോടെ ഓൺലൈനിൽ പോസ്റ്റ് ചെയ്ത വാർത്തയാണ് വിവാദമായത്. ഹോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെയായിരുന്നു വാർത്ത.

മുഖം മിനുക്കിയാണ് നടപ്പെങ്കിലും ഇവരുടെയൊക്കെ കാലുകൾ വൃത്തികെട്ടവയാണെന്നായിരുന്നു വാർത്തയിൽ പറഞ്ഞിരുന്നത്. ഇന്ത്യയിൽ നിന്ന് ഐശ്വര്യ റായിയും പട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ വിവാദങ്ങളെ ഭയന്ന് മണിക്കൂറുകൾക്കകം വാർത്ത ടൈംസ് ഓഫ് ഇന്ത്യ സൈറ്റിൽ നിന്ന് പിൻവലിച്ചു.

ലൈഫ് സ്റ്റൈൽ വിഭാഗത്തിൽ നൽകിയ വാർത്തയിൽ ഗ്ലാമർ താരങ്ങളുടെ ശരീരഭാഗങ്ങളെ കുറിച്ചാണ് പറയുന്നത്. ആഞ്ജലീന ജോളി, സാറാ ജെസീക്ക പാർക്കർ എന്നിവരെക്കുറിച്ചും വാർത്തയിൽ പറഞ്ഞിരുന്നു.