ദില്ലി വാലി സാലിം ഗേൾ ഫ്രണ്ടിലെ ഐറ്റം ഗാനം

ദില്ലിവാലി സാലിം ഗേൾ ഫ്രണ്ടിലെ ഐറ്റം ഗാനം ടിപ്സി ഹോഗയി പുറത്തിറങ്ങി. പൂജയും രജ്വീർ സിങും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സോറ രൺധവ, മാവി ബയിൻസ് തുടങ്ങിയവർ ചേർന്ന് എഴുതിയിരിക്കുന്ന വരികൾക്ക് ഡോ. സിയസ് സംഗീതം പകർന്നിരിക്കുന്നു. നേരത്തെ ചിത്രത്തിന് വേണ്ടി ഹണി സിങ് പാടിയ ബർത്ത് ഡേ ബ്ലാഷ് എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിഡിയോ ഇതുവരെ 23 ലക്ഷം ആളുകളാണ് യൂട്യൂബിലൂടെ കണ്ടുകഴിഞ്ഞത്.
 | 

ദില്ലിവാലി സാലിം ഗേൾ ഫ്രണ്ടിലെ ഐറ്റം ഗാനം ടിപ്‌സി ഹോഗയി പുറത്തിറങ്ങി. പൂജയും രജ്‌വീർ സിങും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സോറ രൺധവ, മാവി ബയിൻസ് തുടങ്ങിയവർ ചേർന്ന് എഴുതിയിരിക്കുന്ന വരികൾക്ക് ഡോ. സിയസ് സംഗീതം പകർന്നിരിക്കുന്നു. നേരത്തെ ചിത്രത്തിന് വേണ്ടി ഹണി സിങ് പാടിയ ബർത്ത് ഡേ ബ്ലാഷ് എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിഡിയോ ഇതുവരെ 23 ലക്ഷം ആളുകളാണ് യൂട്യൂബിലൂടെ കണ്ടുകഴിഞ്ഞത്.

നവാഗത സംവിധായിക ജപീന്ദർ കൗർ സംവിധാനം ചെയ്യുന്ന റൊമാന്റിക്ക് കോമഡിയാണ് ദില്ലിവാലി സാലിം ഗേൾ ഫ്രണ്ട്. ദിവ്യേന്ദു ശർമ്മ, ജാക്കി ഷറോഫ്, കാദർ ഖാൻ, ഇറ ഡോബെ, പ്രാച്ചി മിസ്ത തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. മനു ഋഷിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ജെഎപി ഫിലിംസ് എൽഎൽസിയുടെ ബാനറിൽ തരൺപ്രീത് സിങ് നിർമ്മിക്കുന്ന ചിത്രം മാർച്ച് 20ന് തീയേറ്ററിലെത്തും.