ലോകത്തിലെ ഏറ്റവും സുന്ദരന്‍മാരായ പുരുഷന്മാരില്‍ ഹൃതിക് റോഷന്‍ മൂന്നാം സ്ഥാനത്ത്

എന്താണ് സൗന്ദര്യത്തിന്റെ അളവുകോല്? എന്തുതന്നെ ആയാലും സുന്ദരനായ പുരുഷനെ തിരഞ്ഞെടുത്തപ്പോള് ലോകത്ത് മൂന്നാം സ്ഥാനക്കാരനായെത്തിയത് ബോളിവുഡ് താരം ഹൃത്വിക് റോഷനാണ്
 | 

ലോകത്തിലെ ഏറ്റവും സുന്ദരന്‍മാരായ പുരുഷന്മാരില്‍ ഹൃതിക് റോഷന്‍ മൂന്നാം സ്ഥാനത്ത്

മുംബൈ: എന്താണ് സൗന്ദര്യത്തിന്റെ അളവുകോല്‍? എന്തുതന്നെ ആയാലും സുന്ദരനായ പുരുഷനെ തിരഞ്ഞെടുത്തപ്പോള്‍ ലോകത്ത് മൂന്നാം സ്ഥാനക്കാരനായെത്തിയത് ബോളിവുഡ് താരം ഹൃത്വിക് റോഷനാണ്. ആകര്‍ഷമായ ആകാരവടിവും നിറമുള്ള കണ്ണുകളും മികച്ച വ്യക്തിത്വവും ഹൃതിക് റോഷനെ ലോകത്തിലെ സുന്ദരന്മാരായ പുരുഷന്മാരില്‍ മൂന്നാം സ്ഥാനക്കാരനാക്കി.

ലോകത്തിലെ സുന്ദരന്‍മാരായ പുരുഷന്മാരെ തിരെഞ്ഞെടുക്കുന്നതിന് വേണ്ടി പ്രമുഖ വെബ്്‌സൈറ്റ് നടത്തിയ സര്‍വേയിലാണ് ഹൃതിക് റോഷന്‍ പട്ടികയില്‍ ഇടം പിടിച്ചത്. ഹോളിവുഡ് ആക്ടര്‍ ടോം ക്രൂസ് ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഹൃതിക്കിനെ പുറമേ സല്‍മാന്‍ ഖാനും ഉണ്ട്.

ഏഴാം സ്ഥാനക്കാരനാണ് സല്‍മാന്‍. ട്വിലൈറ്റിലെ റോബര്‍ട്ട് പറ്റിന്‍സണ്‍ രണ്ടാം സ്ഥാനത്തും ജോണി ഡെപ്പ് അഞ്ചാം സ്ഥാനത്തും ബ്രാഡ്പിറ്റ് എട്ടാം സ്ഥാനത്തുമാണ് ഉള്ളത്.