ദുല്‍ഖര്‍ നായകനാകുന്ന രണ്ടാം ബോളിവുഡ് ചിത്രം സോയ ഫാക്ടറിന്റെ ട്രെയിലര്‍ പുറത്ത്

ദുല്ഖര് സല്മാന് നായകനാകുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രം സോയ ഫാക്ടറിന്റെ ട്രെയിലര് പുറത്ത്.
 | 
ദുല്‍ഖര്‍ നായകനാകുന്ന രണ്ടാം ബോളിവുഡ് ചിത്രം സോയ ഫാക്ടറിന്റെ ട്രെയിലര്‍ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രം സോയ ഫാക്ടറിന്റെ ട്രെയിലര്‍ പുറത്ത്. അഭിഷേക് ശര്‍മ സംവിധാനം ചെയ്ത ചിത്രത്തില്‍ സോനം കപൂറാണ് നായിക. അനൂജ ചൗഹാന്റെ 2008 ല്‍ പുറത്തിറങ്ങിയ ‘ദി സോയ ഫാക്ടര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കി നിര്‍മിച്ച ചിത്രത്തില്‍ സോയ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സോനം കപൂറാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ നിഖില്‍ ഖോഡ എന്ന കഥാപാത്രമായി ദുല്‍ഖര്‍ എത്തുന്നു. കര്‍വാന്‍ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ബോളിവുഡ് അരങ്ങേറ്റം നടത്തിയത്.

ട്രെയിലര്‍ കാണാം