വിജയ് ചിത്രം സര്‍ക്കാരിനെതിരെ കേരളത്തിലും കേസ്; വിജയ് ഒന്നാം പ്രതിയാകും

വിജയ് നായകനാകുന്ന ചിത്രം സര്ക്കാരിനെതിരെ കേരളത്തിലും കേസ്. വിജയ് പുകവലിക്കുന്ന ചിത്രമുള്ള പോസ്റ്ററാണ് കേസിന് ആധാരമായത്. ഇവയില് പുകവലിക്കെതിരെ മുന്നറിയിപ്പ് നല്കിയിരുന്നില്ല. തൃശൂര് ഡിഎംഒയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. വിഷയത്തില് തൃശൂര് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയില് ഡിഎംഒ റിപ്പോര്ട്ട് നല്കി.
 | 

വിജയ് ചിത്രം സര്‍ക്കാരിനെതിരെ കേരളത്തിലും കേസ്; വിജയ് ഒന്നാം പ്രതിയാകും

തൃശ്ശൂര്‍: വിജയ് നായകനാകുന്ന ചിത്രം സര്‍ക്കാരിനെതിരെ കേരളത്തിലും കേസ്. വിജയ് പുകവലിക്കുന്ന ചിത്രമുള്ള പോസ്റ്ററാണ് കേസിന് ആധാരമായത്. ഇവയില്‍ പുകവലിക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. തൃശൂര്‍ ഡിഎംഒയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. വിഷയത്തില്‍ തൃശൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഡിഎംഒ റിപ്പോര്‍ട്ട് നല്‍കി.

പുകയില നിയന്ത്രണ നിയമം അഞ്ചാം വകുപ്പ് പ്രകാരമാണ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് വിജയ് ഒന്നാം പ്രതിയാകും. നിര്‍മാതാവും വിതരണക്കാരും രണ്ടും മൂന്നു പ്രതികളാകും. വിജയ് ആരാധകര്‍ വെച്ച പോസ്റ്ററുകളിലും കട്ടൗട്ടുകളിലും പുകവലി ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഇവയിലും മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

രണ്ട് വര്‍ഷം വരെ തടവും ആയിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. കേസില്‍ പ്രതികള്‍ക്ക് കോടതി സമന്‍സ് അയക്കും. ചില രംഗങ്ങളുടെ പേരില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് ചിത്രം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കുന്നത്.