നടി സിന്ധു മേനോനെതിരെ ലോണ്‍ തട്ടിപ്പ് കേസ്; സഹോദരന്‍ അറസ്റ്റില്‍

പ്രമുഖ സിനിമാ താരം സിന്ധു മേനോനെതിരെ ബാങ്ക് ലോണ് തട്ടിപ്പ് കേസ്. ബംഗലൂരുവിലെ ആര്എംസി യാര്ഡ് പൊലീസാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. താരത്തിന്റെ സഹോദരനും കാമുകിയും ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ കാര് വാങ്ങിക്കാനായി ബാങ്ക് ഓഫ് ബറോഡയില് നിന്നും 36.78 ലക്ഷം രൂപ ലോണ് എടുത്ത ശേഷം തിരിച്ചടച്ചില്ലെന്നാണ് പരാതി.
 | 

നടി സിന്ധു മേനോനെതിരെ ലോണ്‍ തട്ടിപ്പ് കേസ്; സഹോദരന്‍ അറസ്റ്റില്‍

ബംഗലൂരു: പ്രമുഖ സിനിമാ താരം സിന്ധു മേനോനെതിരെ ബാങ്ക് ലോണ്‍ തട്ടിപ്പ് കേസ്. ബംഗലൂരുവിലെ ആര്‍എംസി യാര്‍ഡ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. താരത്തിന്റെ സഹോദരനും കാമുകിയും ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ കാര്‍ വാങ്ങിക്കാനായി ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും 36.78 ലക്ഷം രൂപ ലോണ്‍ എടുത്ത ശേഷം തിരിച്ചടച്ചില്ലെന്നാണ് പരാതി.

ബാങ്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. കേസില്‍ സിന്ധു മേനോനെയും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പക്ഷേ അറസ്റ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മലയാളിയായ സിന്ധു ബംഗലൂരുവില്‍ സ്ഥിര താമസമാണ്. ബാങ്ക് കേസ് പിന്‍വലിക്കുകയാണെങ്കില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് തുടര്‍ നടപടികള്‍ ഉണ്ടാകില്ല.

തെലുങ്ക്, തമിഴ്, മലയാളം സിനിമകളില്‍ സജീവ സാന്നിധ്യമായിരുന്നു സിന്ധു. തൊമ്മനും മക്കളും, രാജമാണിക്യം, വേഷം, വാസ്തവം തുടങ്ങിയ മലയാള സിനിമയില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സമീപ കാലത്ത് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്ന സിന്ധുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.