ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഹൃത്വിക് റോഷനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

കേസിലേക്ക് ഹൃത്വിക്കിനെ അനാവശ്യമായി വലിച്ചിഴക്കാനാണ് പരാതിക്കാരന് ശ്രമിക്കുന്നതെന്നും 'കള്ട്ട് ഫിറ്റ്' ഫിറ്റ്നസ് ക്ലബ് അധികൃതര് പറഞ്ഞു.
 | 
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഹൃത്വിക് റോഷനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

ഹൈദരാബാദ്: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഹൃത്വിക് റോഷനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. ഹൃത്വിക് ബ്രാന്‍ഡ് അംബാസഡറായ ബംഗളൂരുവിലെ ‘കള്‍ട്ട് ഫിറ്റ്’ ഫിറ്റ്‌നസ് ക്ലബ് തെറ്റായ വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തുവെന്ന് കാണിച്ച് യുവാവ് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ താരം പ്രതികരിച്ചിട്ടില്ല. അതേസമയം ജീവനക്കാരോട് മോശമായി പെരുമാറിയ പരാതിക്കാരനെ ഫിറ്റ്‌നസ് സെന്ററില്‍ നിന്നും ഇറക്കിവിട്ടിരുന്നെന്നും ഇതിന്റെ പ്രതിഫലനമാണ് പരാതിയെന്നും ക്ലബ് അധികൃതര്‍ പറയുന്നു.

ദിവസേന കായികക്ഷമതാ പരിശീലനം നല്‍കുമെന്ന വാഗ്ദാനമനുസരിച്ച് പണമടച്ച് ക്ലബില്‍ ചേര്‍ന്ന തന്നോട് സ്ഥാപനം വാക്കു പാലിച്ചില്ല. തെറ്റായ വാഗ്ദാനം നല്‍കിയ സംഭവത്തില്‍ ബ്രാന്‍ഡ് അംബാസഡറായ ഹൃത്വിക് റോഷനടക്കം കേസില്‍ കുറ്റക്കാരനാണ്. ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് സ്ഥാപനം നല്‍കിയ ഉറപ്പും പാലിക്കപ്പെട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. കേസിലേക്ക് ഹൃത്വിക്കിനെ അനാവശ്യമായി വലിച്ചിഴക്കാനാണ് പരാതിക്കാരന്‍ ശ്രമിക്കുന്നതെന്നും ‘കള്‍ട്ട് ഫിറ്റ്’ ഫിറ്റ്‌നസ് ക്ലബ് അധികൃതര്‍ പറഞ്ഞു.