പോലീസ് സ്‌റ്റേഷനില്‍ വെച്ച് നടനെ കൈകാര്യം ചെയ്ത ശ്രീ റെഡ്ഡി കുടുങ്ങും

പോലീസ് സ്റ്റേഷനില് വച്ച് യുവനടന് ശ്രീശാന്ത് റെഡ്ഡിയെ കൈയ്യേറ്റം ചെയ്ത സംഭവത്തില് തെലുങ്ക നടി ശ്രീ റെഡ്ഡിക്കെതിരേ കേസ്. ജോലി തടസപ്പെടുത്തി, പോലീസ് സ്റ്റേഷനില് വെച്ച് അതിക്രമം നടത്തി തുടങ്ങിയ കുറ്റങ്ങള് ആരോപിച്ചാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. ബന്ജാര ഹില്സ് പോലീസാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.
 | 

പോലീസ് സ്‌റ്റേഷനില്‍ വെച്ച് നടനെ കൈകാര്യം ചെയ്ത ശ്രീ റെഡ്ഡി കുടുങ്ങും

ഹൈദരാബാദ്: പോലീസ് സ്റ്റേഷനില്‍ വച്ച് യുവനടന്‍ ശ്രീശാന്ത് റെഡ്ഡിയെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ തെലുങ്ക നടി ശ്രീ റെഡ്ഡിക്കെതിരേ കേസ്. ജോലി തടസപ്പെടുത്തി, പോലീസ് സ്റ്റേഷനില്‍ വെച്ച് അതിക്രമം നടത്തി തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബന്‍ജാര ഹില്‍സ് പോലീസാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ശ്രീശാന്തിനെതിരെ ബലാല്‍സംഗക്കുറ്റം ആരോപിച്ച് കഴിഞ്ഞ ദിവസം ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പരാതി നല്‍കിയിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചുവെന്നാണ് യുവതി ശ്രീശാന്തിനെതിരേ നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ കേസിന്റെ ആവശ്യങ്ങള്‍ക്കായി യുവതിയോടൊപ്പം ശ്രീറെഡ്ഡിയും പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. നടിയുടെ പരാതി സ്വീകരിച്ച ശേഷം ശ്രീശാന്തിനെ സ്റ്റേഷനിലേക്ക് പോലീസ് വിളിച്ചു വരുത്തി. പോലീസ് ചോദ്യം ചെയ്യുന്നതിനിടെ ശ്രീറെഡ്ഡിയും സംഘവും ശ്രീശാന്തിനെ കൈയ്യേറ്റം ചെയ്യുകയായിരുന്നു.

തെലുങ്ക് സിനിമയില്‍ കാസ്റ്റിങ് കൗച്ച് വിവാദം പുറത്തുകൊണ്ടുവന്ന നടിയാണ് ശ്രീ റെഡ്ഡി. സംവിധായകനും നടനുമായ ശേഖര്‍ കമ്മൂല, നടന്‍ നാനി, ഗായകന്‍ ശ്രീറാം, നടന്‍ റാണാ ദഗ്ഗുബട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബട്ടി, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊര്‍ത്താല തുടങ്ങിയവര്‍ക്കെതിരെ താരം ലൈഗികാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.