ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടി കുടുംബം 25 ലക്ഷവും എം.എ യൂസഫലി 7 കോടിയും നല്‍കും

പ്രളയക്കെടുതിയില് എല്ലാം നഷ്ടപ്പെട്ടവര്ക്ക് സഹായ ഹസ്തവുമായി മമ്മൂട്ടി കുടുംബവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന് മമ്മൂട്ടി 15 ലക്ഷം രൂപ മകനും യുവനടനുമായ ദുല്ഖര് സല്മാന് 10 ലക്ഷം രൂപ സംഭാവന ചെയ്തു. ലുലു ഗ്രൂപ്പ് ചെയര്മാനും എംഡിയുമായ എം.എ.യൂസഫലി അഞ്ചു കോടി രൂപ നല്കി. കഴിഞ്ഞയാഴ്ച രണ്ടു കോടി നല്കിയിരുന്നു. സംസ്ഥാന സര്ക്കാരിനുവേണ്ടി കലക്ടറുടെ ചേമ്പറില് എറണാകുളം ജില്ലാ കലക്ടര് മുഹമ്മദ് വൈ സഫീറുല്ല മമ്മൂട്ടിയില്നിന്നും ചെക്കുകള് ഏറ്റുവാങ്ങി.
 | 

ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടി കുടുംബം 25 ലക്ഷവും എം.എ യൂസഫലി 7 കോടിയും നല്‍കും

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായ ഹസ്തവുമായി മമ്മൂട്ടി കുടുംബവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ മമ്മൂട്ടി 15 ലക്ഷം രൂപ മകനും യുവനടനുമായ ദുല്‍ഖര്‍ സല്‍മാന്‍ 10 ലക്ഷം രൂപ സംഭാവന ചെയ്തു. ലുലു ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ എം.എ.യൂസഫലി അഞ്ചു കോടി രൂപ നല്‍കി. കഴിഞ്ഞയാഴ്ച രണ്ടു കോടി നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി കലക്ടറുടെ ചേമ്പറില്‍ എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല മമ്മൂട്ടിയില്‍നിന്നും ചെക്കുകള്‍ ഏറ്റുവാങ്ങി.

25 ലക്ഷം രൂപയാണ് നടന്‍ മോഹന്‍ലാല്‍ സംഭാവനയായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആസ്റ്റര്‍ ഹെല്‍ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍ 50 ലക്ഷം രൂപയും മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ 25 ലക്ഷം രൂപയും നേരത്തെ കൈമാറിയിരുന്നു. തമിഴ് താര സഹോദങ്ങളായ സൂര്യ-കാര്‍ത്തി എന്നിവര്‍ 25 ലക്ഷം രൂപയാണ് നല്‍കിയത്.

. ജ്യോതി ലബോറട്ടറീസ് എംഡി: എം.പി.രാമചന്ദ്രന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കും.
. ഡിഎംകെ ഒരു കോടി രൂപ കൈമാറി.
. വിജയ് ടിവി 25 ലക്ഷം രൂപ കൈമാറി.
. മന്ത്രി എ.സി.മൊയ്തീന്‍ ഒരു മാസത്തെ ശമ്പളം നല്‍കും.
. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒരു മാസത്തെ ശമ്പളത്തുകയായ 90,512 രൂപ നിധിയിലേക്കു നല്‍കി.
. മന്ത്രി കെ.കെ.ശൈലജ, എം.പി.വീരേന്ദ്രകുമാര്‍ എംപി തുടങ്ങിയവരും ഒരു മാസത്തെ ശമ്പളം നല്‍കും
. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളം നല്‍കി.
. സിപിഐയുടെ മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറും ഒരു മാസത്തെ ശമ്പളം നല്‍കും
. തെലുങ്ക് നടന്‍ വിജയ് ദേവരുകൊണ്ട അഞ്ചു ലക്ഷം രൂപ നല്‍കി
. ഒ.രാജഗോപാല്‍ എംഎല്‍എ ഒരുമാസത്തെ ശമ്പളമായ 50,000 രൂപ സംഭാവന ചെയ്തു.
. മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഒരു ലക്ഷം രൂപ നല്‍കി.
. തമിഴ് സിനിമാതാരങ്ങളുടെ കൂട്ടായ്മയായ തെന്നിന്ത്യന്‍ നടികര്‍ സംഘം അഞ്ചുലക്ഷം രൂപ നല്‍കി.