ചൂഷണങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ സംവിധാനവുമായി ആഷിഖ് അബുവിന്റെയും സന്തോഷ് കുരുവിളയുടെയും നിര്‍മാണക്കമ്പനി

സിനിമകളിലെ എല്ലാ വിധത്തിലുള്ള തൊഴില് ചൂഷണങ്ങളും സ്ത്രീകള് നേരിടുന്ന ആക്രമണങ്ങളും ചൂഷണങ്ങളും റിപ്പോര്ട്ട് ചെയ്യാന് സംവിധാനം രൂപീകരിച്ച് നിര്മാണക്കമ്പനി. ആഷിഖ് അബു, സന്തോഷ് കുരുവിള എന്നിവരുടെ ഉടമസ്ഥതയിലുള്ള ഒപിഎം ഡ്രീംമില് സിനിമാസ് ആണ് ആഭ്യന്തര പരാതി പരിഹാര സമിതി ICC (Internal Complaint Committee) രൂപീകരിച്ചത്.
 | 

ചൂഷണങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ സംവിധാനവുമായി ആഷിഖ് അബുവിന്റെയും സന്തോഷ് കുരുവിളയുടെയും നിര്‍മാണക്കമ്പനി

കൊച്ചി:  സിനിമകളിലെ എല്ലാ വിധത്തിലുള്ള തൊഴില്‍ ചൂഷണങ്ങളും സ്ത്രീകള്‍ നേരിടുന്ന ആക്രമണങ്ങളും ചൂഷണങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ സംവിധാനം രൂപീകരിച്ച് നിര്‍മാണക്കമ്പനി. ആഷിഖ് അബു, സന്തോഷ് കുരുവിള എന്നിവരുടെ ഉടമസ്ഥതയിലുള്ള ഒപിഎം ഡ്രീംമില്‍ സിനിമാസ് ആണ് ആഭ്യന്തര പരാതി പരിഹാര സമിതി ICC (Internal Complaint Committee) രൂപീകരിച്ചത്.

ഭാവിയില്‍ തങ്ങള്‍ നിര്‍മിക്കുന്ന സിനിമകളില്‍ ഈ കമ്മിറ്റി പ്രവര്‍ത്തിക്കുമെന്ന് ഓപിഎം ഡ്രീം മില്‍ സിനിമാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ഇക്കാര്യം വിശദീകരിച്ച് നടി റീമ കല്ലിങ്കലും ഫെയിസ്ബുക്ക് പോസ്റ്റിട്ടിട്ടുണ്ട്. മീ ടൂ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിലാണ് നടപടി.

പോസ്റ്റ് വായിക്കാം

ഞങ്ങള്‍ ഭാവിയില്‍ നിര്‍മ്മിക്കുന്ന സിനിമകളില്‍ ICC (Internal Complaint Committee) പ്രവര്‍ത്തിക്കുന്നതായിരിക്കും. എല്ലാ വിധത്തിലുള്ള തൊഴില്‍ ചൂഷണങ്ങളും വിശിഷ്യാ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും ഈ കമ്മറ്റിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യാം.
സുരക്ഷിത തൊഴിലിടം, എല്ലാവര്‍ക്കും !

For OPM

Aashiq Abu

Santhosh Kuruvilla

ഞങ്ങൾ ഭാവിയിൽ നിർമ്മിക്കുന്ന സിനിമകളിൽ ICC (Internal Complaint Committee) പ്രവർത്തിക്കുന്നതായിരിക്കും. എല്ലാ…

Posted by OPM Dream Mill Cinemas on Sunday, October 14, 2018