സര്‍ക്കാരിന് എതിര്‍പ്പ്; വിജയ് ചിത്രം സര്‍ക്കാരിലെ വിവാദ രംഗങ്ങള്‍ ഒഴിവാക്കി

ദീപാവലിക്ക് റിലീസ് ചെയ്ത വിജയ് ചിത്രം സര്ക്കാരിലെ വിവാദ രംഗങ്ങള് ഒഴിവാക്കി. തമിഴ്നാട്ടില് ഇന്ന് ഉച്ചയ്ക്ക് ശേഷം ഈ രംഗങ്ങള് ഒഴിവാക്കിയാണ് ചിത്രം പ്രദര്ശിപ്പിച്ചത്. സംസ്ഥാനത്തിന് പുറത്തുള്ള തീയേറ്ററുകളില് ചിത്രം പഴയ പടി തന്നെ പ്രദര്ശിപ്പിക്കും. ചിത്രത്തിലെ ചില രംഗങ്ങള് ഭരണകക്ഷിയായ എഐഎഡിഎംകെക്കെതിരാണെന്ന് വിമര്ശനങ്ങള് ഉയര്ന്നിരുന്നു.
 | 

സര്‍ക്കാരിന് എതിര്‍പ്പ്; വിജയ് ചിത്രം സര്‍ക്കാരിലെ വിവാദ രംഗങ്ങള്‍ ഒഴിവാക്കി

ചെന്നൈ: ദീപാവലിക്ക് റിലീസ് ചെയ്ത വിജയ് ചിത്രം സര്‍ക്കാരിലെ വിവാദ രംഗങ്ങള്‍ ഒഴിവാക്കി. തമിഴ്‌നാട്ടില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ഈ രംഗങ്ങള്‍ ഒഴിവാക്കിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. സംസ്ഥാനത്തിന് പുറത്തുള്ള തീയേറ്ററുകളില്‍ ചിത്രം പഴയ പടി തന്നെ പ്രദര്‍ശിപ്പിക്കും. ചിത്രത്തിലെ ചില രംഗങ്ങള്‍ ഭരണകക്ഷിയായ എഐഎഡിഎംകെക്കെതിരാണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

എഐഎഡിഎംകെയുമായി നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന് ഈ വിവാദ രംഗങ്ങള്‍ പിന്‍വലിച്ചേക്കുമെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ചിത്രം വിവാദമായതിനു പിന്നാലെ സംവിധായകന്‍ എ.ആര്‍.മുരുഗദോസിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. സംവിധായകന്‍ വീട്ടിലില്ലാതിരുന്നതിനാല്‍ സംഘം മടങ്ങുകയായിരുന്നു. ഇദ്ദേഹം മദ്രാസ ്‌ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്.

ചിത്രത്തിലെ രംഗങ്ങള്‍ മുറിച്ചു മാറ്റണമെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ തമിഴ് സിനിമാ ലോകം രംഗത്തെത്തിയിരുന്നു. രജനീകാന്ത്, വിശാല്‍്, ഖുശ്ബൂ എന്നിവര്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. സെന്‍സര്‍ബോര്‍ഡ് അംഗീകാരം നല്‍കിയ സിനിമയിലെ രംഗങ്ങള്‍ മാറ്റണമെന്ന് പറയുന്നത് നിയമവിരുദ്ധമാണെന്നും ചിത്രത്തിന്റെ പ്രദര്‍ശനം തടയുന്നതും ബാനറുകള്‍ കേടാക്കുന്നതും അപലപനീയമാണെന്നും രജനീകാന്ത് പറഞ്ഞു.

സെന്‍സര്‍ ചെയ്ത സിനിമകളില്‍ ഇടപെടാനുള്ള സര്‍ക്കാര്‍ നീക്കം ശരിയല്ലെന്നായിരുന്നു നടികര്‍ സംഘം നേതാവു കൂടിയായ വിശാല്‍ പറഞ്ഞത്. സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ കത്തിച്ചു കളയുന്ന രംഗവും വനിതാ മുഖ്യമന്ത്രിയെ അനുയായികള്‍ അമിതമായി മരുന്നുകള്‍ നല്‍കി കൊലപ്പെടുത്തുന്ന രംഗവുമാണ് ഭരണകക്ഷിയെ ചൊടിപ്പിച്ചത്.