നിര്‍മ്മാതാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി ആരോപണം; റോഷന്‍ ആന്‍ഡ്രൂസിനെതിരെ കേസ്

പ്രമുഖ സംവിധായകന് റോഷന് ആന്ഡ്രൂസ് നിര്മ്മാതാവിനെ വീട്ടില് കയറി അക്രമിച്ചതായി കേസ്. ചലച്ചിത്ര നിര്മ്മാതാവായ ആല്വിന് ആന്റണിയുടെ വീട്ടില് കയറി റോഷന് ആന്ഡ്രൂസും സുഹൃത്ത് നവാസ് എന്നയാളും ആക്രമണം നടത്തിയെന്നാണ് പരാതിയില് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇരുവര്ക്കുമെതിരെ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്.
 | 
നിര്‍മ്മാതാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി ആരോപണം; റോഷന്‍ ആന്‍ഡ്രൂസിനെതിരെ കേസ്

കൊച്ചി: പ്രമുഖ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് നിര്‍മ്മാതാവിനെ വീട്ടില്‍ കയറി അക്രമിച്ചതായി കേസ്. ചലച്ചിത്ര നിര്‍മ്മാതാവായ ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ കയറി റോഷന്‍ ആന്‍ഡ്രൂസും സുഹൃത്ത് നവാസ് എന്നയാളും ആക്രമണം നടത്തിയെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇരുവര്‍ക്കുമെതിരെ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്.

അതേസമയം ആല്‍വിന്‍ ആന്റണിയും സുഹൃത്ത് ബിനോയിയും ചേര്‍ന്ന് റോഷന്‍ ആന്‍ഡ്രൂസിനെയും നവാസിനെയും ആക്രമിച്ചതായി മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുകൂട്ടര്‍ക്കും ഇടയില്‍ എന്താണ് പ്രശ്‌നമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. റോഷന്‍ ആന്‍ഡ്രൂസ് ചിത്രങ്ങളില്‍ അസിസ്റ്റന്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് ആല്‍വിന്‍ ആന്റണിയുടെ മകന്‍. ഇരുവരും തമ്മിലുള്ള പ്രശ്‌നമാണ് പിന്നീട് കയ്യാങ്കളിയിലേക്ക് എത്തിയതെന്നാണ് സൂചന.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആല്‍വിന്‍ ആന്റണിയുടെ വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ ഉള്‍പ്പെടെ റോഷന്‍ ആന്‍ഡ്രൂസും സുഹൃത്തും ചേര്‍ന്ന് മര്‍ദ്ദിച്ചതായിട്ടാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സൗത്ത് പോലീസാണ് കേസ് അന്വേഷിക്കുന്നത്.