‘താന്‍ ജീവനോടെ തന്നെയുണ്ട്’; വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി നടി അഞ്ജ

പഴയകാല നടി അഞ്ജു പ്രഭാകര് മരണപ്പെട്ടതായി സോഷ്യല് മീഡിയയില് പ്രചാരണം വ്യാപകമാകുന്നു. നടിക്ക് അനുശോചനം രേഖപ്പെടുത്തിയാണ് പ്രചാരണം നടക്കുന്നത്. വാട്സാപ്പ്, ട്വിറ്റര്, ഫെയിസ്ബുക്ക് തുടങ്ങിയവയിലൂടെയാണ് പ്രധാനമായും വ്യാജ പ്രചാരണം. വീട്ടിലേക്ക് തുടരെത്തുടരെ അന്വേഷണങ്ങള് വരുന്നതായി അഞ്ജു പറഞ്ഞു.
 | 
‘താന്‍ ജീവനോടെ തന്നെയുണ്ട്’; വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി നടി അഞ്ജ

കൊച്ചി: പഴയകാല നടി അഞ്ജു പ്രഭാകര്‍ മരണപ്പെട്ടതായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം വ്യാപകമാകുന്നു. നടിക്ക് അനുശോചനം രേഖപ്പെടുത്തിയാണ് പ്രചാരണം നടക്കുന്നത്. വാട്‌സാപ്പ്, ട്വിറ്റര്‍, ഫെയിസ്ബുക്ക് തുടങ്ങിയവയിലൂടെയാണ് പ്രധാനമായും വ്യാജ പ്രചാരണം. വീട്ടിലേക്ക് തുടരെത്തുടരെ അന്വേഷണങ്ങള്‍ വരുന്നതായി അഞ്ജു പറഞ്ഞു.

നിലവില്‍ എന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് വ്യാജ പ്രചാരണമാണ്. വാര്‍ത്ത കുടുംബത്തെയും എന്നെയും മാനസികമായി തളര്‍ത്തുന്നു. നിരവധി പേര്‍ക്ക് മുമ്പ് സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോഴാണ് താന്‍ ഇത് അനുഭവിക്കുന്നതെന്നും അഞ്ജു പ്രതികരിച്ചു. നേരത്തെ മലയാള താരം മാമൂക്കോയ, ക്യാപ്റ്റന്‍ രാജു തുടങ്ങിയവര്‍ക്കെതിരെയും സമാന പ്രചാരണങ്ങള്‍ നടന്നിരുന്നു.

തമിഴില്‍ ഉതിര്‍പ്പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് അഞ്ജു സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയ മികവ് തെളിയിച്ചു. കൗരവര്‍, കോട്ടയം കുഞ്ഞച്ചന്‍, നീലഗിരി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അഞ്ജു പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നത്. മോഹന്‍ ലാല്‍, മമ്മൂട്ടി തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം നായിക കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്. കുറച്ചുകാലമായി സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ്.