ശബരിമല വിഷയത്തില്‍ നിലപാടറിയിച്ച വിജയ് സേതുപതിക്ക് നേരെ വംശീയ അധിക്ഷേപവും തെറിവിളിയും

ശബരിമല വിഷയത്തില് നിലപാടറിയിച്ച മക്കള് സെല്വം വിജയ് സേതുപതിക്ക് നേരെ സംഘപരിവാറുകാരുടെ വംശീയ അധിക്ഷേപവും തെറിവിളിയും. അദ്ദേഹത്തിന്റെ ഫെയിസ്ബുക്ക് പോസ്റ്റിന് താഴെയാണ് നിരവധി സംഘപരിവാര് അനുകൂല ഫെയിസ്ബുക്ക് അക്കൗണ്ടുകള് തെറിവിളിയും വംശീയ അധിക്ഷേപവുമായി രംഗത്ത് വന്നിരിക്കുന്നത്. ശബരിമല വിഷയത്തില് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടായിരുന്നു ശരിയെന്ന് സേതുപതി അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെയാണ് സൈബര് ആക്രമണം ഉണ്ടായിരിക്കുന്നത്.
 | 
ശബരിമല വിഷയത്തില്‍ നിലപാടറിയിച്ച വിജയ് സേതുപതിക്ക് നേരെ വംശീയ അധിക്ഷേപവും തെറിവിളിയും

കൊച്ചി: ശബരിമല വിഷയത്തില്‍ നിലപാടറിയിച്ച മക്കള്‍ സെല്‍വം വിജയ് സേതുപതിക്ക് നേരെ സംഘപരിവാറുകാരുടെ വംശീയ അധിക്ഷേപവും തെറിവിളിയും. അദ്ദേഹത്തിന്റെ ഫെയിസ്ബുക്ക് പോസ്റ്റിന് താഴെയാണ് നിരവധി സംഘപരിവാര്‍ അനുകൂല ഫെയിസ്ബുക്ക് അക്കൗണ്ടുകള്‍ തെറിവിളിയും വംശീയ അധിക്ഷേപവുമായി രംഗത്ത് വന്നിരിക്കുന്നത്. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടായിരുന്നു ശരിയെന്ന് സേതുപതി അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെയാണ് സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നത്.

ശബരിമല വിഷയത്തില്‍ നിലപാടറിയിച്ച വിജയ് സേതുപതിക്ക് നേരെ വംശീയ അധിക്ഷേപവും തെറിവിളിയും

ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടാണ് ശരി. ആര്‍ത്തവം അശുദ്ധമല്ല, പരിശുദ്ധമാണ്. ഒരു പുരുഷനായിരിക്കുകയെന്നാല്‍ വളരെ എളുപ്പം സാധിക്കുന്ന ഒന്നാണ്. എന്നാല്‍ സ്ത്രീ ആയിരിക്കുകയെന്നത് അങ്ങനെയല്ല. എല്ലാമാസവും സ്ത്രീകള്‍ക്ക് ഒരു വേദന സഹിക്കേണ്ടതുണ്ട്. നമുക്കറിയാം അതെന്തിനുള്ള വേദനയാണെന്ന്. പരിശുദ്ധമാണത്. സ്ത്രീകള്‍ക്ക് അത്തരം ഗുണവിശേഷമില്ലെങ്കില്‍ നമ്മളാരും ഇവിടെയുണ്ടാകില്ല. സ്ത്രീയാണ് ദൈവം. അവരെങ്ങനെ അശുദ്ധരാകുമെന്നും സേതുപതി നേരത്തെ പറഞ്ഞിരുന്നു.

ശബരിമല വിഷയത്തില്‍ നിലപാടറിയിച്ച വിജയ് സേതുപതിക്ക് നേരെ വംശീയ അധിക്ഷേപവും തെറിവിളിയും

താന്‍ പിണറായി വിജയന്റെ ആരാധകനാണ്, ഒരിക്കല്‍ ഒരു ചാനല്‍ പരിപാടിയില്‍ അദ്ദേഹത്തോടൊപ്പം വേദി പങ്കിടാന്‍ ഭാഗ്യം ലഭിച്ചിരുന്നു. അദ്ദേഹം കടന്നുവന്നപ്പോള്‍ ഒരു സ്‌കൂള്‍ ഹെഡ്മാസ്റ്ററെപ്പോലെയാണ് തോന്നിയത്. എല്ലാ ബഹളവും നിലച്ചു. എല്ലാവരും അനുസരണയുള്ളവരായി. അദ്ദേഹം വളരെ കൂളാണ്. ഏതു പ്രശ്‌നത്തെയും പക്വതയോടെ കൈകാര്യം ചെയ്യാനറിയാമെന്നും സേതുപതി വ്യക്തമാക്കി.