വിവാഹം കഴിഞ്ഞില്ലേ? ഇനി മാന്യമായി വസ്ത്രം ധരിക്കണം; ദീപിക പദുക്കോണിന് സൈബര്‍ ആങ്ങളമാരുടെ ഉപദേശം

ബോളിവുഡ് സൂപ്പര് താരം ദീപിക പദുക്കോണിന് സൈബര് സദാചാരവാദികളുടെ ആക്രമണം. ദീപികയുടെ ഇന്സ്റ്റഗ്രാം പേജിലാണ് സൈബര് ആക്രമണം നടക്കുന്നത്. വിവാഹം കഴിഞ്ഞതിനാല് ഇനിയെങ്കിലും മാന്യമായി വസ്ത്രം ധരിച്ചുകൂടേ എന്നാണ് സൈബര് ആങ്ങളമാര് ദീപികയോട് ചോദിക്കുന്നത്. ബോളിവുഡിലെ സൂപ്പര് മോഡല് കൂടിയായ ദീപികയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചില ചിത്രങ്ങള് ഇന്സ്റ്റാഗ്രാമില് പോസ്റ്റ് ചെയ്തിരുന്നു. ഇതിനടിയിലാണ് സദാചാര കമന്റുകളുമായി ചിലര് രംഗത്ത് വന്നിരിക്കുന്നത്.
 | 
വിവാഹം കഴിഞ്ഞില്ലേ? ഇനി മാന്യമായി വസ്ത്രം ധരിക്കണം; ദീപിക പദുക്കോണിന് സൈബര്‍ ആങ്ങളമാരുടെ ഉപദേശം

കൊച്ചി: ബോളിവുഡ് സൂപ്പര്‍ താരം ദീപിക പദുക്കോണിന് സൈബര്‍ സദാചാരവാദികളുടെ ആക്രമണം. ദീപികയുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് സൈബര്‍ ആക്രമണം നടക്കുന്നത്. വിവാഹം കഴിഞ്ഞതിനാല്‍ ഇനിയെങ്കിലും മാന്യമായി വസ്ത്രം ധരിച്ചുകൂടേ എന്നാണ് സൈബര്‍ ആങ്ങളമാര്‍ ദീപികയോട് ചോദിക്കുന്നത്. ബോളിവുഡിലെ സൂപ്പര്‍ മോഡല്‍ കൂടിയായ ദീപികയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചില ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനടിയിലാണ് സദാചാര കമന്റുകളുമായി ചിലര്‍ രംഗത്ത് വന്നിരിക്കുന്നത്.

രണ്‍വീര്‍ സിംഗിനെ വിവാഹം ചെയ്തതിന് ശേഷം ദീപിക പങ്കെടുത്ത ആദ്യത്തെ ഫോട്ടോഷൂട്ടാണിത്. ഗ്ലാമറസ് ലക്ഷ്വറി വസ്ത്രങ്ങളുടെ പരസ്യവുമായി ബന്ധപ്പെട്ടായിരുന്നു ഫോട്ടോഷൂട്ട്. വിവാഹം കഴിഞ്ഞില്ലേ, ഇനിയെങ്കിലും മാന്യമായ വസ്ത്രം ധരിക്കണമെന്നായിരുന്നു ചിലരുടെ സദാചാരം നിറഞ്ഞ കമന്റ്. അതേസമയം ദീപികയ്ക്ക് പിന്തുണയുമായി ആരാധകരും രംഗത്ത് വന്നിട്ടുണ്ട്.

നേരത്തെ നടി സമാന്തയ്‌ക്കെതിരെയും ഭീഷണികളും തെറിവിളികളുമായി സദാചാര വാദികള്‍ രംഗത്ത് വന്നിരുന്നു. സദാചാര കമന്റുകളോട് ദീപിക പ്രതികരിച്ചിട്ടില്ല. ബോളിവുഡ് ഏറെ ആഘോഷിച്ച വിവാഹമായിരുന്നു രണ്‍വീറിന്റെയും ദീപികയുടെയും. വിവാഹത്തിന് ശേഷം ദീപിക സിനിമയില്‍ നിന്ന് മാറി നില്‍ക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്ത് വന്നിരുന്നു.

View this post on Instagram

 

#GQ @gqindia

A post shared by Deepika Padukone (@deepikapadukone) on